Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടെക്സസിൽ നിന്നും യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ ചേതൻ പാണ്ടെയും; ഇന്ത്യൻ വംശജനായ ചേതൻ മത്സരിക്കുന്നത് നിലവിലെ റിപ്പബ്ലിക്കൻകോൺഗ്രസ് അംഗം റോജർ വില്യംസിനെതിരെ

ടെക്സസിൽ നിന്നും യു.എസ് കോൺഗ്രസിലേക്ക് മത്സരിക്കാൻ ചേതൻ പാണ്ടെയും; ഇന്ത്യൻ വംശജനായ ചേതൻ മത്സരിക്കുന്നത് നിലവിലെ റിപ്പബ്ലിക്കൻകോൺഗ്രസ് അംഗം റോജർ വില്യംസിനെതിരെ

പി.പി. ചെറിയാൻ

ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കൻ സാമ്പത്തിക ശാസ്ത്ര വിദഗ്ദൻ ചേതൻപാണ്ടെ ടെക്‌സസിൽ 25-ാം മത് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നുംയുഎസ് കോൺഗ്രസിലേക്ക് മത്സരിക്കുന്നു. ഒക്ടോബർ 26 നാണ് ചേതൻഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

റിപ്പബ്ലിക്കൻ സംസ്ഥാനമായ ടെക്‌സസിൽ നിലവിലുള്ള റിപ്പബ്ലിക്കൻകോൺഗ്രസ് അംഗം റോജർ വില്യംസിനെതിരെ മത്സരിക്കുന്ന ഡമോക്രാറ്റിക്ക്സ്ഥാനാർത്ഥികളിൽ ഒരാളാണ് ചേതൻ. മാർച്ച് 6 ന് നടക്കുന്നഡെമോക്രാറ്റിക് പ്രൈമറിയിൽ ക്രിസ്റ്റഫർ പെറി, കാത്തി തോമസ് എന്നിവരെപരാജയപ്പെടുത്തിയാൽ മാത്രമേ ചേതൻ ഡെമോക്രാറ്റിക്ക് പാർട്ടിസ്ഥാനാർത്ഥിത്വം ഉറപ്പിക്കുവാൻ കഴിയുകയുള്ളൂ.

2018 നവംബർ 6 നാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്.ഇന്ത്യൻകമ്മ്യൂണിറ്റിയെ ശക്തി പ്പെടുത്തുകയും, അധികാരത്തിലെത്തി ക്കുകയുംവേണമെന്ന ലക്ഷ്യം നിറവേറ്റുന്നതി നാണ് മത്സരംഗത്തിറങ്ങി യിരിക്കുന്നതെന്ന്ചേതൻ പറഞ്ഞു. ടെക്‌സസിലെ ഓസ്റ്റിനിൽ ജീവിതത്തിന്റെ സിംഹഭാഗവുംചിലവഴിച്ച ചേതൻ ജോർജ് ടൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയത്.അമേരിക്കൻ ജനതയുടെ ആരോഗ്യ സംരക്ഷണം,തൊഴിൽ ലഭ്യത, സാമ്പത്തിക രംഗം എന്നീ വിഷയങ്ങളെ ഉയർത്തി കാണിച്ചായിരിക്കും പ്രചരണം സംഘടിപ്പിക്കുക എന്ന് ചേതൻ പറഞ്ഞു.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പു സമാഗതമായതോടെ രാഷ്ട്രീയ മുഖ്യധാരയിലേക്ക് ഇന്ത്യൻ സമൂഹം കടന്നു വരുന്നു എന്നുള്ളത് പ്രോത്സാഹനാജനകമാണ്. ചേതർ പാണ്ടെയുടെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഉദാരസംഭാവനകൾനൽകിയും സഹായ സഹകരണങ്ങൾ നൽകിയും വിജയിപ്പിക്കണമെന്ന്അഭ്യർത്ഥിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP