Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്റ്റിമുലസ് ചെക്ക് ലഭിച്ചവരിൽ പത്തുലക്ഷത്തിലേറെ മരിച്ചവരും

സ്റ്റിമുലസ് ചെക്ക് ലഭിച്ചവരിൽ പത്തുലക്ഷത്തിലേറെ മരിച്ചവരും

പി.പി.ചെറിയാൻ

വാഷിങ്ടൻ: കൊറോണ വൈറസ് മഹാമാരിയിൽ ദുരിതമനുഭവിക്കുന്നവർക്ക് താൽക്കാലിക ആശ്വാസമെന്ന നിലയിൽ ഫെഡറൽ ഗവൺമെന്റ് നൽകിയ സ്റ്റിമുലസ് ചെക്കുകൾ ലഭിച്ചതിൽ 1.1 മില്യൺ മരിച്ചവരെന്നു ജൂൺ 25 വ്യാഴാഴ്ച ഗവൺമെന്റ് വാച്ച് ഡോഗ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

1.4 ബില്യൺ ഡോളറാണ് ഇതുവഴി ഗവൺമെന്റിനു നഷ്ടമായിരിക്കുന്നതെന്നും ഏജൻസി ചൂണ്ടിക്കാട്ടി. തിരക്കുപിടിച്ചു ചെക്ക് അയയ്‌ക്കേണ്ടി വന്നതാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണമെന്നു ട്രഷറി ഡിപ്പാർട്ട്‌മെന്റ് ചൂണ്ടിക്കാട്ടി. രണ്ടാംഘട്ട സ്റ്റിമുലസ് ചെക്ക് അയയ്ക്കുന്നതിനെ കുറിച്ചു കോൺഗ്രസ് ചർച്ച ചെയ്തപ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തറിയുന്നത്.

ഓരോ നികുതിദായകർക്കും 1200 ഡോളറും കുട്ടികൾക്ക് 500 ഡോളറും വീതമാണ് ആദ്യ സഹായധനം നൽകിയിരുന്നത്. ഇതോടൊപ്പം തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഓരോ ആഴ്ചയിലും അൺ എംപ്ലോയ്‌മെന്റ് ഇൻഷ്വറൻസായി 600 ഡോളറും ലഭിച്ചിരുന്നു. മെയ്‌ അവസാനം വരെ 72 % ചെക്കുകളും അയച്ചു കഴിഞ്ഞപ്പോൾ മരിച്ചവരെ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല എന്നും വിശദീകരണമുണ്ട്.

ഈയാഴ്ച പ്രസിഡന്റ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിൽ രണ്ടാംഘട്ട സ്റ്റിമുലസ് ചെക്കുകൾ നൽകണമെന്നാണ് തന്റെ അഭിപ്രായമെന്ന് വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP