Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിനു മുന്നിൽ മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

വീടിനു മുന്നിൽ മതപരമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

പി പി ചെറിയാൻ

കലിഫോർണിയ: കലിഫോർണിയയിൽ വീടുകൾക്ക് മുന്നിൽ അവരവരുടെ മതവിശ്വാസങ്ങൾക്കനുസൃതമായ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിന് അനുമതി നൽകുന്ന ബില്ലിൽ ഗവർണർ ഗാവിൽ നൂസം ഒപ്പുവച്ചു. കാലിഫോർണിയ സ്റ്റേറ്റ് നിയമസഭ എതിരില്ലാതെ ബില്ല് അംഗീകരിച്ചിരുന്നു. പിന്നീട് സ്റ്റേറ്റ് സെനറ്റും ബിൽ ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു. ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ പിന്തുണ നൽകി.

നിരവധി ഭൂവുടമകളും ഹോം ഓണേഴ്സ് അസോസിയേഷനുകളും മതപരമായ ചിഹ്നങ്ങൾ വീടിനു മുന്നിൽ പ്രദർശിപ്പിക്കുന്നതിനു നിരോധനം നേരിട്ടിരുന്നു. ഇതിനെതിരെ വമ്പിച്ച പ്രതിഷേധം ഉയർന്നിരുന്നു. സെനറ്റർ ബെൻ അലൻ ആണ് ബില്ലിന്റെ അവതാരകൻ.

800000 ത്തിലധികം ഹിന്ദുക്കളാണ് കലിഫോർണിയായിൽ ഉള്ളത്. ഇവർ പലരും അവരവരുടെ വീടിനു മുന്നിൽ അവർക്കിഷ്ടപ്പെട്ട ദേവന്മാരുടെ ചിത്രം വച്ചിരുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്.

പുതിയ നിയമം മത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നുവെന്നതിന്റെ പ്രധാന തെളിവാണെന്നും ഇതിനു നേതൃത്വം നൽകിയ നിയമ സമാജികരെ അഭിനന്ദിക്കുന്നതായും എച്ച്എഎഫ് ഇന്ത്യൻ അമേരിക്കൻ മാനേജിങ്ങ് ഡയറക്ടർ സമിർ കാർല പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP