Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോസ്റ്റണിൽ റെക്കോർഡ് മഞ്ഞുവീഴ്ച: ലോഗൺ എയർപോർട്ടിൽ രേഖപ്പെടുത്തിയത് 108.6 ഇഞ്ച് കനത്തിൽ മഞ്ഞ്; ചരിത്രത്തിലെ ശക്തിയേറിയ മഞ്ഞുവീഴ്ചയിൽ വിറച്ച് ബോസ്റ്റൺ നിവാസികൾ

ബോസ്റ്റണിൽ റെക്കോർഡ് മഞ്ഞുവീഴ്ച: ലോഗൺ എയർപോർട്ടിൽ രേഖപ്പെടുത്തിയത് 108.6 ഇഞ്ച് കനത്തിൽ മഞ്ഞ്; ചരിത്രത്തിലെ ശക്തിയേറിയ മഞ്ഞുവീഴ്ചയിൽ വിറച്ച് ബോസ്റ്റൺ നിവാസികൾ

ബോസ്റ്റൺ: ചരിത്രത്തിലെ ശക്തിയേറിയ മഞ്ഞുവീഴ്ചയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബോസ്റ്റൺ. കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുന്ന മഞ്ഞുവീഴ്ച 108.6 ഇഞ്ച് കനത്തിൽ രേഖപ്പെടുത്തിയതോടെ അത് ചരിത്രമായി. 1872നു ശേഷം ആദ്യമായിട്ടാണ് ഇത്ര ശക്തിയായി മഞ്ഞുവീഴ്ച അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലോഗൺ ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 108.6 ഇഞ്ച് കനത്തിലാണ് മഞ്ഞുവീണു കിടക്കുന്നതായി രേഖപ്പെടുത്തിയത്.

1995-96 കാലഘട്ടത്തിൽ രേഖപ്പെടുത്തിയ 107.9 ഇഞ്ച് എന്നുള്ള ചരിത്ര റെക്കോർഡ് ഞായറാഴ്ച ബോസ്റ്റൺ തിരുത്തിയിരിക്കുകയാണ്. മാർച്ച് മാസത്തിൽ പെയ്യുന്ന മഞ്ഞ് ഇനിയും പ്രതീക്ഷിക്കാവുന്നതാണെന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകുന്നത്. ഫെബ്രുവരിയിൽ തന്നെ മൊത്തം 64.9 ഇഞ്ച് കനത്തിലാണ് പൊതുവേ മഞ്ഞുവീഴ്ച രേഖപ്പെടുത്തിയത്. ഡിസംബർ മുതൽ ഈവർഷം ഫെബ്രുവരി വരെ രേഖപ്പെടുത്തിയ മഞ്ഞുവീഴ്ച 99.4 ഇഞ്ചായിരുന്നു. 1993-94 കാലഘട്ടത്തിൽ ഇതേ കാലയളവിൽ 91.5 ഇഞ്ച് എന്ന റെക്കോർഡ് കടത്തിവെട്ടുന്നതായിരുന്നു ഇത്.

ഇതുകൊണ്ടൊന്നും ബോസ്റ്റണിലെ മഞ്ഞുവീഴ്ചയ്ക്ക് ശമനമാകുന്നില്ല. മാർച്ച് മാസത്തിൽ ഇനിയും മഞ്ഞ് പ്രതീക്ഷിക്കാവുന്നതാണെന്നാണ് കാലാവസ്ഥാ പ്രവാചകർ അറിയിക്കുന്നത്. 1993 മാർച്ചിൽ 38.9 ഇഞ്ചും 1916 മാർച്ചിൽ 33 ഇഞ്ചും കനത്തിലായിരുന്നു മഞ്ഞുവീണത്. തുടർച്ചയായി സ്‌നോ സ്‌റ്റോം വീശുന്നത് ജനജീവിതത്തെ ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. ഇഞ്ചു കണക്കിന് അടിഞ്ഞുകൂടുന്ന മഞ്ഞിൽ  യാത്രാക്ലേശവും ശമിക്കുന്നില്ല.

കാലാവസ്ഥാ പൊതുവേ മോശമായിരുന്നതിനാൽ കഴിഞ്ഞ മാസം ബോസ്റ്റണിലെ ഗതാഗതം സ്തംഭിച്ച സ്ഥിതിയിലായിരുന്നു. പൊതുഗതാഗത സംവിധാനമായ മസാച്യുസെറ്റ്‌സ് ബേ ട്രാൻസ്‌പോർട്ടേഷൻ അഥോറിറ്റി സർവീസ് ഏതാണ്ട് നിർത്തിവച്ച അവസ്ഥയിലായിരുന്നു. ലോഗൺ എയർപോർട്ടിൽ നിന്നുള്ള സർവീസുകളും റദ്ദാക്കിയിരുന്നു.

മാസങ്ങളായി വീശുന്ന സ്‌നോ സ്‌റ്റോം യുഎസിന്റെ കിഴക്കൻ തീരദേശത്തുള്ളവരുടെ ജീവിതം അക്ഷരാർഥത്തിൽ ദുരിതക്കയത്തിലാക്കിയിരുന്നു. ബോസ്റ്റണിലെ താപനില പൂജ്യത്തിനോട് അടുത്ത സ്ഥിതിക്ക് സ്ഥിതിഗതികൾ മെച്ചപ്പെടുമെന്ന വിശ്വാസത്തിലാണ് ബോസ്റ്റൺ നിവാസികളിപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP