Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷോപ്പിങ് ശീലത്തിൽ മാറ്റം; ബ്ലാക്ക് ഫ്രൈഡേ കച്ചവടത്തിൽ ഇടിവ്

ഷോപ്പിങ് ശീലത്തിൽ മാറ്റം; ബ്ലാക്ക് ഫ്രൈഡേ കച്ചവടത്തിൽ ഇടിവ്

വാഷിങ്ടൺ: ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ദിവസമാണ് ബ്ലാക്ക് ഫ്രൈഡേ. താങ്ക്‌സ്ഗിവിങ് ഡേയ്ക്കു ശേഷം,  ക്രിസ്മസിനെ വരവേൽക്കുന്നതിന് മുമ്പ് വന്നണയുന്ന ഈ ഷോപ്പിങ് മാമാങ്കം ഉത്സവപ്രതീതി ഉളവാക്കുന്നതാണ്. എന്നാൽ മറ്റു വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഇത്തവണത്തെ ബ്ലാക്ക് ഫ്രൈഡേ മികച്ച പ്രതികരണം ഉളവാക്കിയില്ലെന്നാണ് പൊതുവേ വിലയിരുത്തുന്നത്. ഷോപ്പിങ് ശീലങ്ങളിൽ വന്ന മാറ്റവും ഉയിർത്തെഴുന്നേൽക്കുന്ന സമ്പദ് വ്യവസ്ഥയുമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ വർഷം ബ്ലാക്ക് ഫ്രൈഡേ കച്ചവടം 58.7 ശതമാനമായി പൊടിപൊടിച്ചപ്പോൾ ഇത്തവണ അത് 55.1 ശതമാനമായി ചുരുങ്ങുമെന്നാണ് നാഷണൽ റീട്ടെയ്ൽ ഫെഡറേഷന്റെ താങ്ക്‌സ് ഗിവിങ് വീക്കെൻഡ് സ്‌പെൻഡിങ് സർവേ വെളിപ്പെടുത്തുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടതോടെ ഉപയോക്താക്കൾ് വൻകിട ഡിസ്‌ക്കൗണ്ടുകളെ ആശ്രയിക്കുന്നത് കുറച്ചു. കൂടാതെ ഓൺലൈൻ ഷോപ്പിംഗും സജീവമായതോടെ ബ്ലാക്ക് ഫ്രൈഡേ തിക്കിലും തിരക്കിലും ഷോപ്പിങ് നടത്താൻ ആൾക്കാർക്ക് താത്പര്യവും കുറഞ്ഞു.

ഈ വർഷത്തെ ബ്ലാക്ക് ഫ്രൈഡേ കച്ചവടത്തിൽ ഓരോ കസ്റ്റമറും ശരാശരി 380.95 ചെലവാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ വർഷം 407.02 ഡോളറാണ് കഴിഞ്ഞ വർഷം ഓരോ കസ്റ്റമറും ചെലവാക്കിയ ശരാശരി തുക. മുൻ വർഷത്തെക്കാൾ 6.4 ശതമാനം കുറവാണിത്. ഓൺലൈനിലും ഇൻ സ്‌റ്റോറിലുമായി 86.9 മില്യൺ ആൾക്കാരാണ് ഇത്തവണയും ബ്ലാക്ക് ഫ്രൈഡേ ഷോപ്പിങ് നടത്തിയത്. ബ്ലാക്ക് ഫ്രൈഡേയ്ക്കു മുമ്പു തന്നെ പല ഓൺലൈൻ കച്ചവടക്കാരും ഡിസ്‌ക്കൗണ്ടുകൾ പ്രഖ്യാപിച്ചതും നിശ്ചിത ദിനത്തിലെ കച്ചവടത്തിന് മാറ്റുകുറച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP