Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭചിദ്രം: പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂർക്കെ

ഗർഭചിദ്രം: പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമെന്ന് ബെറ്റൊ ഓ റൂർക്കെ

പി പി ചെറിയാൻ

ചാൾസ്റ്റൺ (സൗത്ത് കരോളിനാ): കുഞ്ഞു ജനിക്കുന്നതിന് തലേദിവസം വരെ ഗർഭചിദ്രം വേണമോ, വേണയോ എന്ന് തീരുമാനിക്കുന്നതിനുള്ള പൂർണ്ണ അവകാശം സ്ത്രീകൾക്ക് മാത്രമാണെന്ന മുൻ ടെക്സസ് പ്രതിനിധിയും, ഡമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ബെറ്റൊ റൂർക്കെ അർത്ഥ ശങ്കക്കിടമില്ലാത്ത വിധം ആവർത്തിച്ചു വ്യക്തമാക്കി.

ഓഗസ്റ്റ് 26 തിങ്കളാഴ്ച സൗത്ത് കരോളിനാ ചാൾസ്റ്റൺ കോളേജിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റൂർക്കെ.

ഗർഭസ്ഥ ശിശു പൂർണ്ണ വളർച്ചയെത്തുന്ന തേഡ് ട്രൈമെസ്റ്ററിൽ പോലും ഗർഭചിദ്രം അനുവദനീയമാണെന്ന റൂർക്കെയുടെ നിലപാടിനെ കുറിച്ച് കോളേജിലെ ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തിന് നൽകിയ ഉത്തരം കേൾവിക്കാരിൽ വ്യത്യസ്ഥ പ്രതികരണമാണുളവാക്കിയത്. വിദ്യാർത്ഥിയുടെ ചോദ്യം 'എന്റെ ജനന തിയ്യതി 1989 സെപ്റ്റംബർ 8 നായിരുന്നു. സെപ്റ്റംബർ ഏഴിനേ ഗർഭചിദ്രം നടത്തിയിരുന്നുവെങ്കിൽ എന്റെ ജീവന് ഒരു വിലയുമില്ലാ എന്നാണോ ബെറ്റൊയുടെ അഭിപ്രായം. തീർച്ചയായും ഉണ്ട് അതുകൊണ്ടാണല്ലോ ഇപ്പോൾ ഇവിടെ ആയിരിക്കുന്നത്. എങ്കിൽപോലും നിങ്ങളുടെ മാതാവിന്റെ പൂർണ്ണ അവകാശമാണ് അവസാനനിമിഷം വരെ ഗർഭചിദ്രത്തെ കുറിച്ചുള്ള തീരുമാനിക്കുന്നതിന് എനിക്കോ, നിങ്ങൾക്കോ, അമേരിക്കൻ ഗവണ്മെണ്ടിന് പോലും അവകാശമില്ല. റൂർക്കെ ആവർത്തിച്ചു.

ടെക്സസ്സിൽ ഫാമിലി പ്ലാനിങ് ക്ലിനിക്കുകൾ അവസാനിപ്പിച്ചത് സ്ത്രീകളോടുള്ള വെല്ലുവിളിയാണെന്നും റൂർക്കെ അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP