Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകൻ ഹരീഷ് കൊട്ടേച്ചക്ക് നാഷനൽ അവാർഡ്

ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകൻ ഹരീഷ് കൊട്ടേച്ചക്ക് നാഷനൽ അവാർഡ്

പി.പി.ചെറിയാൻ

ന്യൂയോർക്ക്: ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്ക സ്ഥാപകനും, ഇന്ത്യൻ അമേരിക്കൻ വംശജനുമായ ഹരീഷ് കൊട്ടേച്ചക്ക് സാന്ദ്ര നീസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്. നാഷനൽ അസോസിയേഷൻ ഫോർ എഡ്യൂക്കേഷൻ ഓഫ് ഹോംലെസ് ചിൽഡ്രൻ ആൻഡ് യൂത്താണ് അവാർഡിനായി ഹരീഷിനെ തിരഞ്ഞെടുത്തത്. ഒക്ടോബർ 9 ന് സമാപിച്ച മുപ്പത്തിരണ്ടാമത് കൺവെൻഷനിൽ വച്ചാണ് അവാർഡ് വിതരണം നടന്നത്.

കുട്ടികളുടെ ഭാവി, സുരക്ഷിതത്വം, അഭയം എന്നിവ സംരക്ഷിക്കുന്നതിന് വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് വർഷംതോറും നൽകി വരുന്നതാണ് ഈ അവാർഡ്. ഹരീഷിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തിയ അവാർഡ് കമ്മിറ്റി ഐക്യകണ്ഠ്യേനെയാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് സംഘടനയുടെ പ്രസിഡന്റ് ജിമിയു ഇവാൻ അറിയിച്ചു.

ലഭിച്ച അവാർഡ് ഹിന്ദു ചാരിറ്റീസ് ഓഫ് അമേരിക്കയുടെ വളണ്ടിയർമാർ, സംഭാവന നൽകിയവർ, അഭ്യുദയകാംഷികൾ, സഹപ്രവർത്തകർ എന്നിവർക്കായി സമർപ്പിക്കുന്നുവെന്ന് ഹരീഷ് പറഞ്ഞു. ഓസ്റ്റിൻ ഐഎസ്ഡിക്ക് ഹരീഷ് ചെയ്ത സേവനങ്ങൾ എടുത്തു പറഞ്ഞ കോർഡിനേറ്റർ റോസി കോൾമാൻ, ഹരീഷ് മാത്രമാണ് ഈ അവാർഡിന് അർഹനെന്നും കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP