Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ന്യൂജേഴ്സി സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയം കർഷകശ്രീ അവാർഡ് 2020 വിജയികളെ പ്രഖ്യാപിച്ചു

ന്യൂജേഴ്സി സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയം കർഷകശ്രീ അവാർഡ് 2020 വിജയികളെ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

ന്യൂജേഴ്സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയം ഇദംപ്രഥമമായി നടത്തിയ കർഷകശ്രീ അവാർഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.

വിൻസെന്റ് തോമസ് ആൻഡ് സിസിലി, ജസ്റ്റിൻ ആൻഡ് ജോജിമോൾ എന്നിവർ കർഷകശ്രീ 2020 ഒന്നാം സ്ഥാനവും, ബിജോ ആൻഡ് ലിഷ, സജി സെബാസ്റ്റ്യൻ ആൻഡ് ജോസി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

മത്തായി ചേന്നാട്ടിന് ദൈവാലയത്തോടനുബന്ധിച്ചു തുടർച്ചയായി നടത്തിവരുന്ന ജൈവ പച്ച കൃഷി നടത്തിപ്പിനുള്ള കർകശ്രീ പ്രത്യേക അവാർഡിനർഹനായി.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ജൈവ പച്ച കൃഷിത്തോട്ടത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് നേതൃത്വം നൽകിയത്തിനുള്ള പ്രത്യക അവാർഡ് ടോമി ആനിത്താനം ആൻഡ് തെരേസ കരസ്ഥമാക്കി.

ജോസ് ആൻഡ് നിഷ, ബിജു ആൻഡ് സിന്ധു, തോമസ് ആൻഡ് സിസി, സൈമൺ ആൻഡ് ഷൈനി, റോയ് ആൻഡ് ജോളി, സോജിമോൻ ആൻഡ് ബിന്ദു, ജസ്റ്റിൻ ആൻഡ് റീമ, ജോയ് ആൻഡ് സോണിയ, തോമസ് പടവിൽ ആൻഡ് ഓമന, മിനേഷ് ആൻഡ് ഷീന, അനോയി ആൻഡ് ഷീബ, റോണി ആൻഡ് മമത എന്നിവർക്ക് പ്രത്യേക ജൂറി അവാർഡുകളും നൽകപ്പെട്ടു.

ഇടവക വികാരി ഫാദർ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരൻ വിജയികൾക്ക് പ്രശംസാ ഫലകവും, അവാർഡും വിതരണം ചെയ്തു. ഗ്രീൻ ആർമി നടത്തിയ ജൈവ പച്ചക്കറി പദ്ധതിയിൽ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയും അച്ചൻ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.

ജൂറി അംഗങ്ങൾ വിശദമായി നടത്തിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു വിജയി പ്രഖ്യാപനം.

മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ അവലഭിച്ചത്.

മത്സരത്തിലുപരിയായി പരസ്പര സൗഹാർദ്ദത്തിലൂടെ പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുൻ തലമുറക്കാർ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

മെയ്‌ 2016 -ൽ പാലാ സാന്ത്വന കൗൺസിലിങ് സെന്റർ ഡയറക്ടർ ഫാ. മാത്യു പന്തലാനിക്കൽ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ഇടവകയിൽ തുടങ്ങിവെച്ച ജൈവ പച്ചക്കറി കൃഷി തുടർന്ന് ഗ്രീൻ ആർമിയുടെ നേതൃത്വത്തിൽ ഇടവകകുടുംബാംഗങ്ങൾക്കിടയിൽ പടർന്ന് പന്തലിക്കുകയായിരുന്നു.

സൃഷ്ടിയെയും സൃഷ്ടിജാലങ്ങളെയും ആദരവോടെ വീക്ഷിക്കുവാനും അതുവഴി ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും വരുംതലമുറയ്ക്ക് ആവാസയോഗ്യമാക്കി ഈ പ്രപഞ്ചമെന്ന പൊതു ഭവനത്തെ കാത്തുസൂക്ഷിക്കുന്നതിനുമുള്ള ഫ്രാൻസിസ് പാപ്പയുടെ 'ലൗദാത്തോ സി' ആഹ്വാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള സോമർസെറ്റ് സെന്റ് തോമസ് ഇടവക കൂട്ടായ്മയുടെ എളിയ സംരംഭമായിട്ടാണ് സീറോ ഗ്രീൻ ആർമി പ്രവർത്തിക്കുന്നത്.

അമേരിക്കയിൽ സമ്പൂർണ്ണ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ദേവാലയം കൂടിയാണ് സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ ദേവാലയം.

ബിനോയി തോമസ് സ്രാമ്പിക്കൽ, ജോസഫ് കളപ്പുരക്കൽ (സിബിച്ചൻ), ജിജി മേടയിൽ, മേരിദാസൻ തോമസ് എന്നിവരാണ് സീറോ ഗ്രീൻ ആർമിയുടെ സാരഥികൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP