Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാല വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായൽ ജാൻഗിഡിന് 'ചെയ്ഞ്ച് മേക്കർ' അവാർഡ്

ബാല വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായൽ ജാൻഗിഡിന് 'ചെയ്ഞ്ച് മേക്കർ' അവാർഡ്

പി പി ചെറിയാൻ

ന്യൂയോർക്ക്: ശൈശവ വിവാഹത്തിനെതിരെ പോരാടിയ രാജസ്ഥാനിൽ നിന്നുള്ള പതിനേഴ് വയസ്സുക്കാരി പായൽ ജാൻഗിഡിന് ഗേയ്റ്റ്സ് ഫൗണ്ടേഷന്റെ 'ചെയ്ഞ്ച് മേക്കർ' അവാർഡ് സമ്മാനിച്ചു.

ന്യൂയോർക്കിൽ നടന്നുവരുന്ന യുനൈറ്റഡ് നാഷൻസ് സമ്മേളനത്തിൽ വെച്ച് സെപ്റ്റംബർ 24 ന് യുനൈറ്റഡ് നാഷൻസ് ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അമിന ജെ മുഹമ്മദാണ് പായലിന് അവാർഡ് സമ്മാനിച്ചത്.

രാജസ്ഥാനിലെ ഹിൻസ്ല വില്ലേജിലും, സമീപ പ്രദേശങ്ങളിലും ശൈശവ വിവാഹം പൂർണ്ണമായും അവസാനിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പായൽ അവാർഡിനർഹയായത്. രാജസ്ഥാൻ ബാൽമിക്രി ഗ്രാമത്തിൽ നിന്നുള്ള പായലിന് രാജ്യാന്തര ബഹുമതി ലഭിച്ചതിലുള്ള ആഹ്ലാദം മറുച്ചുവെച്ചില്ല.

കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി തന്റെ കൂടെ പോരാടിയ എല്ലാവരോടും പായൽ നന്ദി പറഞ്ഞു. സ്വന്തം ശൈശവ വിവാഹം തടഞ്ഞു കൊണ്ടാണ് ബാല വിവാഹമെന്ന സാമൂഹ്യ വിപത്തിനെതിരെ ശബ്ദമുയർത്താൻ മുന്നോട്ട് വന്നതെന്ന് ഇവർ പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങൾക്കുമെതിരെ പോരാടാൻ ഈ അംഗീകാരം എന്നെ കൂടുതൽ ശക്തയാക്കുന്നു എന്നാണ് അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് ഇവർ പ്രതികരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP