Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജോർജ് ഫ്ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് ദൃക്സാക്ഷി

ജോർജ് ഫ്ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് ദൃക്സാക്ഷി

പി പി ചെറിയാൻ

മിനിയാപോളിസ്: മിനിയാപോളിസിൽ പൊലീസുകാരന്റെ മുട്ടുകാൽ കഴുത്തിൽ വെച്ച് ഞരിച്ചമർത്തി കൊലപ്പെടുത്തിയ കറുത്തവർഗക്കാരനായ ഫ്ളോയ്ഡിനെതിരെ പൊലീസ് നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്സാക്ഷി.

ഡൊണാൾഡ് വില്യംസ് എന്നയാളാണ് സി.എൻ.എന്നിനോട് സംഭവങ്ങൾ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാൾഡ് വില്യംസ് ഫ്ളോയ്ഡിനെ കാണുന്നത്.

തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്ളോയ്ഡ്. ഫ്ളോയിഡിന്റെ മൂക്കിനും വയറിനും പരിക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലെന്ന് ഫ്ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.

'എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി, ദയവായി' എന്ന് ഫ്ളോയ്ഡ് കരഞ്ഞുകൊണ്ട് പൊലീസുകാരോട് അപേക്ഷിച്ചു. ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോൾ ഫ്ളോയ്ഡ് രക്ഷപ്പടാൻ ശ്രമിക്കുന്നെന്നാണ് മറുപടി നൽകിയത്. ഫ്ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കിൽ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തിൽ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാൾഡ് വില്യംസ് പറയുന്നു.

ആശുപത്രിയിൽ വച്ചാണ് ഫ്ളോയ്ഡ് മരിക്കുന്നത്. ഫ്ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയാപൊളിസ് ഡിപാർമെന്റിൽ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.

നിരായുധനായ കറുത്ത വർഗക്കാരനായ ഫ്‌ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തിൽ കാൽമുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങൾ പ്രചരിച്ചിരുന്നു.

അമേരിക്കയിൽ മിനിയാപോളിസ് തെരുവിലാണ് സംഭവം നടന്നത്. അഞ്ച് മിനുട്ടിൽ കൂടുതൽ നേരം പൊലീസ് ഓഫീസർ ഫ്‌ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് കുത്തി നിൽക്കുന്നത് വീഡിയോയിൽ കാണാം.

ഫ്‌ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയാപോളിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും ആളിപടരുകയാണ്. അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിലും കണ്ണീർ വാതക പ്രായോഗത്തിലും പലർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP