Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മേരിലാന്റിൽ മത്സരിക്കുന്ന അരുണ മില്ലർക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

മേരിലാന്റിൽ മത്സരിക്കുന്ന അരുണ മില്ലർക്ക് യുവശാസ്ത്രജ്ഞരുടെ പിന്തുണ

പി.പി. ചെറിയാൻ

മേരിലാന്റ്: മേരിലാന്റ് 6വേ വേ കൺഗ്രഷണൽ ഡിസ്ട്രിക്റ്റ് സീറ്റിൽ മത്സരിക്കുന്ന ഇന്ത്യൻ അമേരിക്കൻ സ്ഥാനാർത്ഥി അരുണ മില്ലർക്ക് പിന്തുണയുമായി യുവ ശാസ്ത്രജ്ഞർ രംഗത്തെത്തി.

20000 ത്തിൽ പരം അംഗങ്ങളുടെ ശാസ്ത്രജ്ഞന്മാരുടെ ഗ്രൂപ്പ് പ്രസിഡന്റ് ഷൊനെസ്സി നോട്ടൻ അരുണയെ പോലുള്ള പ്രഗൽഭ ശാസ്ത്രജ്ഞർ ഭരണ തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടതാണെന്നും, രാജ്യം ഇന്നഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതിന് ഇവരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന് അഭിപ്രായപ്പെട്ടു.

മോണ്ട്‌ഗോമറി കൗണ്ടി ട്രാഫിക്ക് എൻജിനിയറായി ഇരുപത്തിയഞ്ച് വർഷത്തെ സേവനത്തിന് ശേഷം റിട്ടയർ ചെയ്ത അരുണ നിലവിലുള്ള പ്രതിനിധിയും ഡമോക്രാറ്റ്ക്ക് പാർട്ടി അംഗവുമായ ജോൺ ഡിലേനി ഡമോക്രാറ്റിക്ക് പ്രസിഡൻഷ്യൻ നോമിനേഷൻ ലഭിക്കുന്നതിനുവേണ്ടി മത്സരിക്കുന്ന ഒഴിവിലാണ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയിരിക്കുന്നത്.

മോണ്ട്‌ഗോമറി കൊണ്ടിയിലെ ജോലി സ്വീകരിക്കുന്നതിന് മുമ്പ് ലോസ് ആഞ്ചലസ് കൗണ്ടി ഉദ്യോഗസ്ഥയായിരുന്നു അരുണ മില്ലർ. 1964 നവംബർ ആറിന് ഇന്ത്യയിൽ ജനിച്ച അരുണ എട്ടു വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലെത്തിയത്. മേരിലാന്റ് സഭയിൽ അപ്രോപ്രിയേഷൻ കമ്മിറ്റി അംഗമായി പ്രവർത്തിച്ച ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത എന്ന ബഹുമതിയും അരുണ കരസ്ഥമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP