Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മൂമ്മയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ കല്ലറക്ക് നാശനഷ്ടം വരുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

അമ്മൂമ്മയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ കല്ലറക്ക് നാശനഷ്ടം വരുത്തിയ കൊച്ചുമകൻ അറസ്റ്റിൽ

പി.പി. ചെറിയാൻ

ടെന്നിസി: അമ്മൂമ്മയെ ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിനിടെ കല്ലറക്ക് നാശനഷ്ടം വരുത്തിയതിന് ടെന്നിസിയിൽ നിന്നുള്ള മുപ്പത്തിനാലുകാരൻ ഡാനി ഫ്രേയ്‌സനെ പൊലീസ് അറസ്റ്റു ചെയ്തു.

തിങ്കളാഴ്ചയായിരുന്നു സംഭവം. അമ്മൂമയെ അടക്കം ചെയ്തിരുന്നത് ഹക്കിൾബറി സ്പ്രിങ്‌സ് സെമിത്തേരിയിലായിരുന്നു. കൊച്ചുമകന് അമ്മൂമയോട് ഉണ്ടായിരുന്ന അതിരറ്റ സ്‌നേഹം നിമിത്തം അമ്മൂമയെ കല്ലറയിൽ നിന്നും ഉയർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിൽ സെമിത്തേരിയിൽ നാട്ടിയിരുന്ന കല്ല് നീക്കം ചെയ്യുകയും കല്ലറയിലെ മണ്ണ് നീക്കം ചെയ്യുകയും ചെയ്തു. ഇതു കണ്ട ആരോ വിവരം പൊലീസിനെ അറിയിച്ചതനെതുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഡാനിയെ പിടികൂടുകയായിയിരുന്നു. തന്റെ അമ്മൂമ്മയെ ജീവനോടെ കാണണമെന്ന ആഗ്രഹമാണ് ഇതൊക്കെ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഡാനി പൊലീസിനോടു സമ്മതിച്ചു.

സെമിത്തേരിയിൽ അതിക്രമിച്ചു കയറിയതിനും നാശനഷ്ടങ്ങൾ വരുത്തിയതിനും ഡാനിക്കെതിരെ പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP