Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്വാറന്റയിൻ ഉത്തരവിൽ ഒപ്പിടുവാൻ വിസമ്മതിച്ച ദമ്പതികൾ ഹൗസ് അറസ്റ്റിൽ

ക്വാറന്റയിൻ ഉത്തരവിൽ ഒപ്പിടുവാൻ വിസമ്മതിച്ച ദമ്പതികൾ ഹൗസ് അറസ്റ്റിൽ

പി.പി.ചെറിയാൻ

ലൂയിസ് വില്ല (കെന്റക്കി):- എലിസബത്ത് ലിൻസ് കോട്ടിന് കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്നു സെൽഫ് ക്വാറന്റയിനിൽ പോകണമെന്ന ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.അതിനാവശ്യമായ പേപ്പറുകൾ ഒപ്പിട്ടു നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

കോവിഡ് 19 പോസിറ്റീവ് ആണെങ്കില്ലും യാതൊരു രോഗലക്ഷണങ്ങളും എലിസബത്തിന് ഉണ്ടായിരുന്നില്ല, മാത്രമല്ല മിഷിഗണിൽ താമസിക്കുന്ന മാതാപിതാക്കള സന്ദർശിക്കുന്നതിനുള്ള പ്‌ളാനും തയാറാക്കിയിരുന്നു.അതുകൊണ്ടാണ് പേപ്പറുകൾ ഒപ്പിട്ടു നൽകുവാൻ അവർ വിസമ്മതിച്ചതെന്ന് ഭർത്താവ് പറഞ്ഞു. ഭർത്താവ് ക്വാറന്റയിനിൽ പോകുന്നതിന് സമ്മതിക്കുകയും ചെയ്തിരുന്നു.

ക്വാറന്റയിൻ പേപ്പറിലെ ചില വാചകങ്ങൾ ശരിയായില്ല എന്നു ചുണ്ടിക്കാട്ടിയും ഇവർ ഒപ്പിടുവാൻ വിസമ്മതിക്കുകയായിരുന്നു.

അല്പ സമയത്തിനകം ഇവർക്ക് റിക്വസ്റ്റ് മെസ്സേജ് ലഭിച്ചു. ഒപ്പിടുവാൻ വിസമ്മതിച്ചതിനാൽ ലോ എൻഫോഴ്‌സ്‌മെന്റിനെ ഈ വിഷയത്തിൽ ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു എന്നതായിരുന്നു മെസ്സേജ് . പിന്നീട് ഹർട്ടിൻ കൗണ്ടി ഷെറിഫ് ഓഫീസിൽ നിന്നും എത്തിയ പൊലീസ് ഇരുവരോടും ആങ്കിൾ മോണിറ്റർ ധരിച്ചു ഹൗസ് അറസ്റ്റിൽ കഴിയണമെന്ന് നിർദ്ദേശിക്കുകയായിരുന്നു.ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും 200 അടി മാറി പോകരുതെന്നു കർശന നിർദ്ദേശവും നൽകി.

ഞങ്ങൾ കവർച്ചക്കാരല്ല ആരുടെയും ഒന്നും മോഷ്ടിച്ചിട്ടില്ല ഞങ്ങൾ വാഹനം ഓടിച് അപകടം ഉണ്ടാക്കിയിട്ടില്ല; പിന്നെ എന്തിനാണ് ഞങ്ങളെ ഇങ്ങനെ ദ്രോഹിക്കുന്നതെന്തിനാണ് എന്നാണിവർ ചോദിക്കുന്നത്. ക്വാറന്റയിൻ പേപ്പറിലെ തെറ്റുകൾ തിരുത്തിയിരുന്നുവെങ്കിൽ ഒപ്പിട്ട് നൽകുന്നതിന് തയാറായിരുന്നുവെന്നും ഇവർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP