Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെക്സസിൽ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ

ടെക്സസിൽ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 22കാരൻ അറസ്റ്റിൽ

പി.പി. ചെറിയാൻ

ഓസ്റ്റിൻ: പതിമൂന്നു വയസുകാരി ഉൾപ്പെടെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയും ഒരാളെ ഗുരുതരമായി പരുക്കേൽപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെന്നുസംശയിക്കുന്ന 22 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് വെസ്റ്റ് ഓസ്റ്റിനു സമീപമുള്ള സാൻസഭയിൽ ഏപ്രിൽ 21 വെള്ളിയാഴ്ചയായിരുന്നു സംഭവം.

രാവിലെ ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും 18 വയസുകാരിയാണ് താൻ ഉൾപ്പെടെ നാലു പേർക്കു കുത്തേറ്റുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സംഭവ സ്ഥലത്തു എത്തി നടത്തിയ പരിശോധനയിൽ 62 വയസുള്ള പുരുഷനും 44 വയസുള്ള സ്ത്രീയും 13 വയസുള്ള പെൺകുട്ടിയും വീടിനകത്തുവെച്ചു തന്നെ കൊല്ലപ്പെട്ടതായും പതിനെട്ടു വയസുള്ള പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി കണ്ടെത്തി. പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ ഈ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് വ്യക്തമല്ല. പൊലീസ് എത്തുന്നതിന് മുമ്പ് വീട്ടിലുണ്ടായിരുന്ന കാറിൽ പ്രതി രക്ഷപ്പെട്ടിരുന്നു.

പ്രതിയെ പിന്തുടർന്ന് പൊലീസ് 20 മൈൽ പിന്നിടും മുൻപു പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു മറ്റൊരു വീടിനു മുമ്പിൽ ഇടിച്ചു നിൽക്കുകയായിരുന്നു. പ്രതിക്കെതിരെ നിരവധി വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP