Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റിപ്പബ്ലിക്കൻ വോട്ടർ രജിസ്റ്റ്രേഷൻ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ; രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി

റിപ്പബ്ലിക്കൻ വോട്ടർ രജിസ്റ്റ്രേഷൻ ക്യാപിലേക്ക് വാഹനം ഓടിച്ചു കയറ്റിയ യുവാവ് അറസ്റ്റിൽ; രാഷ്ട്രീയ പ്രേരിതമെന്ന് ജി ഒ പി

പി പി ചെറിയാൻ

ഡുവൽ കൗണ്ടി (ഫ്ളോറിഡ): റിപ്പബ്ലിക്കൻ പാർട്ടി സംഘടിപ്പിച്ച വോട്ടർ രജിസ്റ്റ്രേഷൻ ക്യാപിലേക്ക് വാൻ ഓടിച്ചു കയറ്റി. അവിടെ കൂടിയിരിക്കുന്നവർ ചിതറി ഓടുകയും ടെന്റിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ഡുവൽ കൗണ്ടി റിപ്പബ്ലിക്കൻ പാർട്ടി ഭാരവാഹികൾ അറിയിച്ചു.

ഫെബ്രുവരി 8 ശനി വൈകിട്ടായിരുന്നു സംഭവം. ഫ്ലോറിഡായിൽ നിന്നുള്ള ഗ്രിഗറി വില്യം ലോയൽടിം (27) എന്ന യുവാവാണ് വാൻ ക്യാപിലേക്ക് ഓടിച്ചു കയറ്റിയതെന്ന് ജാക്സൺ വില്ല ഷെറിഫ് ഓഫിസ് അറിയിച്ചു.

ആർക്കും പരിക്കേറ്റില്ലെങ്കിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത ബോർഡുകൾ, പാർക്കിങ് ലോട്ടിന് സമീപം തകർന്ന നിലയിലായിരുന്നു.

ട്രംപിന്റെ പ്രധാന വർത്തകരെ ലക്ഷ്യമാക്കിയാണ് വാഹനം ഇടിച്ചു കയറ്റിയതെന്നും, ഇത് രാഷ്ട്രീയ പ്രേരിതമാണെന്നും റിപ്പബ്ലിക്കൻ പാർട്ടി നേതാക്കൾ പറഞ്ഞു.

ഇയ്യാൾക്കെതിരെ സസ്പെന്റ് ചെയ്ത ലൈസെൻസ് ഉപയോഗിക്കൽ, മനഃപൂർവ്വം അപകടം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ഗ്രിഗറിക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തെ പ്രസിഡന്റ് ട്രംപ് അപലപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP