Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എച്ച്1 ബി വീസ പുതുക്കുന്നതിന് സമർപ്പിക്കപ്പെട്ട 256356 അപേക്ഷകൾ അംഗീകരിച്ചു;35880 എണ്ണം അംഗീകരിച്ചില്ല;അപേക്ഷകളിൽ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷൻ സർവീസ്

എച്ച്1 ബി വീസ പുതുക്കുന്നതിന് സമർപ്പിക്കപ്പെട്ട 256356 അപേക്ഷകൾ അംഗീകരിച്ചു;35880 എണ്ണം അംഗീകരിച്ചില്ല;അപേക്ഷകളിൽ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷൻ സർവീസ്

സ്വന്തം ലേഖകൻ

വാഷിങ്ടൻ ഡിസി: 2019 സാമ്പത്തിക വർഷം എച്ച്1 ബി വീസക്കായി സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷൻ സർവീസിനെ ഉദ്ധരിച്ചു നാഷനൽ ഫൗണ്ടേഷൻ ഓഫ് അമേരിക്കൻ പോളസി വെളിപ്പെടുത്തി. 132967 അപേക്ഷകൾ അംഗീകരിച്ചപ്പോൾ 35633 അപേക്ഷകളാണ് തള്ളികളഞ്ഞത്.

2018 നേക്കാളും കുറവ് അപേക്ഷകളാണ് 2019 ൽ അംഗീകരിക്കാതെ തള്ളികളഞ്ഞത്. ട്രംപ് അധികാരത്തിൽ വരുന്നതിനു മുൻപ് അപേക്ഷകളിൽ 6 ശതമാനത്തോളമാണ് അംഗീകരിക്കാതെയിരുന്നത്. ഇപ്പോൾ ഇത് 12 ശതമാനമായി വർധിച്ചിട്ടുണ്ട്.ഇന്ത്യയിലെ മൾട്ടി നാഷനൽ കമ്പനിയായ വിപ്രോയുടെ 47% അപേക്ഷകൾ അംഗീകരിക്കപ്പെട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.

ട്രംപ് അധികാരത്തിലെത്തിയതോടെ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം വർധിപ്പിച്ചതാണു കൂടുതൽ അപേക്ഷകൾ തള്ളപ്പെട്ടതിനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നത്.

ഇതേസമയം കാനഡയിൽ ജോലിക്കായി അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടുണ്ട്. 2015നു ശേഷം 117 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത്. 2015 ൽ 39450 പേർക്ക് അവസരം ലഭിച്ചപ്പോൾ 2019 ൽ 85585 പേർക്കാണ് അവസരം ലഭിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP