Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

അഞ്ജലി നായർ 'നാഷണൽ അമേരിക്കൻ മിസ് ജൂനിയർ ടീൻ 2019-2020' ടൈറ്റിൽ കരസ്ഥമാക്കി

അഞ്ജലി നായർ 'നാഷണൽ അമേരിക്കൻ മിസ് ജൂനിയർ ടീൻ 2019-2020' ടൈറ്റിൽ കരസ്ഥമാക്കി

മൊയ്തീൻ പുത്തൻചിറ

വിർജീനിയ: ഇന്ത്യൻ അമേരിക്കൻ ഹൈസ്‌കൂൾ വിദ്യാർത്ഥി അഞ്ജലി നായർ 'നാഷണൽ അമേരിക്കൻ മിസ് ജൂനിയർ ടീൻ 2019-2020' എന്ന ടൈറ്റിൽ കരസ്ഥമാക്കി നടന്നു നീങ്ങിയപ്പോൾ കാലിഫോർണിയയിലെ അനാഹെം മാരിയറ്റിൽ ഹർഷാരവം മുഴങ്ങി.

വിർജീനിയ അലക്‌സാണ്ട്രിയയിലെ തോമസ് ജെഫേഴ്‌സൺ ഹൈസ്‌കൂൾ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലെ ജൂനിയർ വിദ്യാർത്ഥിയായ അഞ്ജലി നായർ, ദേശീയ മത്സരത്തിൽ വിർജീനിയ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് 'അമേരിക്കൻ മിസ് വിർജീനിയ ജൂനിയർ ടീൻ' കിരീടം നേടിയത്.

മത്സരത്തിൽ അഞ്ജലിയുടെ രണ്ടാമത്തെ ശ്രമമാണിത്. 2016 ലെ മിസ് വിർജീനിയ പ്രീ ടീൻ മത്സരത്തിലാണ് അഞ്ജലി ആദ്യം മത്സരിച്ചതെന്ന് സ്‌കൂളിന്റെ ഓൺലൈൻ പത്രമായ tjtoday.org റിപ്പോർട്ട് ചെയ്തു. എന്നാൽ, ഒരു പുതുമുഖത്തെ സംബന്ധിച്ചിടത്തോളം മികച്ച പ്രകടനം കാഴ്ച വെക്കുകയും മത്സരത്തിൽ ആദ്യ റണ്ണറപ്പുമായി.സാധാരണ മത്സരാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി അഞ്ജലി പൂർണ്ണമായും 'സ്വയം പഠിതാവാണെന്ന്' പത്രം എടുത്തുകാട്ടി.

'മറ്റുള്ളവരുടെ വീഡിയോകൾ കണ്ട് അതിൽ നിന്ന് ആവശ്യമായവ തെരഞ്ഞെടുത്ത് എന്റെ മത്സരത്തിലേക്ക് പ്രയോഗിക്കുക വഴി എങ്ങനെ നടക്കണം, എങ്ങനെ സംസാരിക്കണം എന്നൊക്കെ ഞാൻ സ്വയം പഠിച്ചു,' അഞ്ജലി പറയുന്നു.മത്സരത്തിന്റെ ഭാഗമായതു വഴി പൊതുവേദികളിലെ സംസാര ശേഷി വർദ്ധിപ്പിക്കാനും ആജീവനാന്ത സുഹൃത്തുക്കളെ നേടാനും കഴിഞ്ഞു എന്നും അവർ പറഞ്ഞു.

മത്സരത്തിലെ വിജയിയെന്ന നിലയിൽ അഞ്ജലിക്ക് ഉത്തരവാദിത്വങ്ങൾ കൂടുകയാണ്. 2020 ൽ രാജ്യത്തുടനീളം സന്ദർശിക്കണം. ടെക്‌സസിലെ ഹ്യൂസ്റ്റണിൽ ഫോട്ടോ ഷൂട്ടിൽ പങ്കെടുക്കുക, ഈ വർഷത്തെ സംസ്ഥാന മത്സരങ്ങളിൽ ഭാഗഭാക്കാകുക, ന്യൂയോർക്ക് ഫാഷൻ വീക്കിൽ പങ്കെടുക്കുക, മത്സരത്തിന്റെ പിൻഗാമിയെ കിരീടമണിയിക്കാൻ കാലിഫോർണിയയിലേക്ക് പോകുക ഇവയെല്ലാം അതിൽ ഉൾപ്പെടും.

പെൺകുട്ടികൾക്ക് ശക്തി പകരാനും അവരുടെ ഊർജ്ജസ്വലതയിൽ പ്രകാശം പരത്താനും ഓരോ വേദിയും ഉപയോഗിക്കാമെന്ന പ്രതീക്ഷയുണ്ടെന്നും അഞ്ജലി ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.'നല്ല പ്രവർത്തന നൈതികതയും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ, പ്രതിസന്ധികൾ, പ്രകടന കലകൾ, അല്ലെങ്കിൽ ഒരു മത്സരം വിജയിക്കുക എന്നിങ്ങനെയുള്ള ഏതൊരു മേഖലയിലും അല്ലെങ്കിൽ ഏതൊരു ലക്ഷ്യത്തിലും അവർക്ക് വിജയിക്കാനാകുമെന്ന് പെൺകുട്ടികളെ ബോധവൽക്കരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,' അഞ്ജലിയെ ഉദ്ധരിച്ച് സ്‌കൂളിന്റെ ഓൺലൈൻ പത്രം പറയുന്നു.

'മൃഗങ്ങളുടെ ദയാവധം പോലുള്ള വിഷയങ്ങൾക്കെതിരെ വാദിക്കാൻ എന്റെ ടൈറ്റിൽ ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 'എ ഫോർഎവർ ഹോം ആൻഡ് ലോസ്റ്റ് ഡോഗ് ആൻഡ് ക്യാറ്റ് ഫൗണ്ടേഷനിലെ' സന്നദ്ധ പ്രവർത്തകയായ താൻ ഉപേക്ഷിക്കപ്പെട്ട അല്ലെങ്കിൽ അഭയം പ്രാപിക്കുന്ന മൃഗങ്ങൾക്ക് പുതിയ വീടുകൾ കണ്ടെത്താൻ സഹായിക്കുന്നു. മറ്റുള്ളവരേയും ഇങ്ങനെ ചെയ്യാൻ പ്രോത്സാഹിപ്പിക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' അഞ്ജലി നായർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP