Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പുത്രനൊപ്പം ഇനി നിത്യ വിശ്രമം: ഏലിയാമ്മ ജോണിനു കണ്ണീരിൽ കുതിർന്ന യാതാമൊഴി

പുത്രനൊപ്പം ഇനി നിത്യ വിശ്രമം: ഏലിയാമ്മ ജോണിനു കണ്ണീരിൽ കുതിർന്ന യാതാമൊഴി

ബിജു ചെറിയാൻ

ന്യു യോർക്ക്: അകാലത്തിൽ വിട പറഞ്ഞ പ്രിയ മകന്റെ കല്ലറയിൽ തന്നെ അന്ത്യ വിശ്രമം ആഗ്രഹിച്ച്, വിരഹത്തിലും വലിയ പ്രത്യാശയോടേ നീണ്ട 15 വർഷങ്ങൾ സേവന തല്പരയായി ജീവിച്ച ഏവരുടെയും പ്രിയങ്കരിയായ മോളി ആന്റിക്ക് (ഏലിയാമ്മ ജോൺ) കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ന്യു യോർക്കിലെ ലോംഗ് ബീച്ചിൽ 2005ൽ ഉണ്ടായ അപകടത്തിൽ മരിച്ച ഇളയ പുത്രൻ ജിജുമോൻ ജോണിന്റെ അന്ത്യവിശ്രമസ്ഥലത്തു തന്നെയാണ് പ്രിയ മാതാവും അന്ത്യനിദ്രയിൽ വിശ്രമിക്കുന്നത്.

ദുഃഖ ശനിയാഴ്ച രാവിലെ ഗ്രേറ്റ് നെക്ക് ഓൾ സെയിന്റ്സ് സെമിത്തേരിയിൽ നടന്ന സംസ്‌കാര ശുശ്രൂഷകൾക്ക് റവ. ഫാ. ഡോ. ബെൽസൺ പൗലൂസ് കുറിയാക്കോസ് കാർമ്മികത്വം വഹിച്ചു. പ്രിയതമയേയും സ്നേഹനിധിയായ അമ്മയേയും അവസാനമായി ഒരു നോക്കു കാണാൻപോലുമാകാതെ വിതുമ്പിയ ഭർത്താവ് ജോൺ വർക്കിക്കും പുത്രൻ ജിനുവിനും സാന്ത്വനമേകാനാകാതെ പ്രക്രുതിയും ഈറനണിഞ്ഞു.

ജോൺ വർക്കി, ജിനു ജോൺ, ഭാര്യ എൽസ ജിനു, വീഡിയോ എടുത്ത് റിജോ എന്നിവരാണ് വൈദികനൊപ്പം സംസ്‌കാര ശൂശ്രൂഷയിൽ നേരിട്ടു പങ്കെടുത്തത്. കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ന്യു യോർക്ക് സ്റ്റേറ്റ് നിബന്ധനകൾ ഉള്ളതിനാൽ ലൈവ് ആയി സംസ്‌കാര ശുശ്രൂഷകൾ കാണുന്നതിനു ക്രമീകരണം ചെയ്തിരുന്നു. വിദൂരത്തിലുരുന്ന് നൂറു കണക്കിനു പേർ പ്രാർത്ഥനകളിൽ പങ്കെടുത്ത് അന്ത്യ യാത്ര ചൊല്ലി.

അമേരിക്കൻ അതി ഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്ത , മറ്റു മെത്രപ്പൊലീത്തമാർ, വൈദികർ എന്നിവർക്കു വേണ്ടി അനുശോചനം ഫാ. ബെൽസൺ കുടുംബാംഗങ്ങളെ അറിയിച്ചു. പ്രിയ മാതാവിനെ അനുസ്മരിച്ച് ജിനു ജോൺ നന്ദി പറഞ്ഞു. സഭയിലും സമൂഹത്തിലും കർമമണ്ഡലത്തിലും എക്കാലവും നിസ്വാർത്ഥ സേവനമനുഷ്ടിച്ച ഏലിയാമ്മ ജോണിന്റെ വേർ പാട് അമേരിക്കയിലും അവർ ദീഘകാലം പ്രവർത്തിച്ച ദൂബായിയിലുമുള്ള മലയാളി സമൂഹത്തെ കണ്ണീരിലാഴ്‌ത്തി

തിരുവല്ല വഞ്ചിപ്പാലം കുടുംബാംഗം ജോൺ വർക്കിയുടെ സഹധർമ്മിണിയായ ഏലിയാമ്മ ജോൺ തികഞ്ഞ ദൈവവിശ്വാസിയും അർപ്പണബോധമുള്ള ആതുരസേവന പ്രവർത്തകയുമായിരുന്നു. 25 വർഷം ദുബായിൽ ചിലവഴിച്ച കുടുംബം 2002 ലാണ് അമേരിക്കയിലെത്തുന്നത്. ആതുരശുശ്രൂഷരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഏലിയാമ്മ ജോൺ ന്യൂയോർക്കിലെ ക്വീൻസ് ഹോസ്പിറ്റലിൽ 17 വർഷം രജിസ്റ്റേർഡ് നഴ്സായി സേവനമനുഷ്ഠിച്ചു.

ക്രൈസ്തവ ഗാനരംഗത്തും കലാരംഗത്തും നിറഞ്ഞ സാന്നിദ്ധ്യമായ അനുഗ്രഹീത കലാകാരൻ ജിനുജോൺ മൂത്തപുത്രനാണ്. അപകടത്തിൽ നിര്യാതനായ ജിജുമോൻ ജോൺ ഇളയ പുത്രനാണ്. ചെങ്ങന്നൂർ കാവുങ്കൽ കുടുംബാംഗമാണ് പരേത. കെ.കെ.മത്തായി അന്നമ്മ ദമ്പതികളുടെ പുത്രിയാണ്. സാലി(ബോംബെ), കുര്യൻ(ബോംബെ), മാത്യു ചെങ്ങന്നൂർ) എന്നിവരാണ് സഹോദരങ്ങൾ.

ക്വീൻസ് സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്സ് ഇടവകാംഗമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP