Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

70 ദിവസം നിരാഹാരം; ഒടുവിൽ ഇന്ത്യൻ വംശജന് ഡിറ്റൻഷൻ സെന്റിറിൽ നിന്നും മോചനം

70 ദിവസം നിരാഹാരം; ഒടുവിൽ ഇന്ത്യൻ വംശജന് ഡിറ്റൻഷൻ സെന്റിറിൽ നിന്നും മോചനം

പി പി ചെറിയാൻ

എൽപാസൊ (ടെക്സസ്): അമേരിക്കയിൽ രാഷ്ട്രീയ അഭയം നിഷേധിച്ച് ഡിറ്റൻഷൻ സെന്ററിലേക്കയച്ച അജയ് കുമാറിന് (33) ഒടുവിൽ തൽക്കാല വിമോചനം. കാൽ പാദത്തിൽ ട്രാക്കിങ്ങ് ഡിവൈസ് ധരിച്ച് സെപ്റ്റംബർ 26 ന് അധികൃതർ അജയിനെ ഡിറ്റൻഷൻ സെന്ററിൽ നിന്നും മോചിപ്പിച്ചപ്പോൾ അദ്ദേഹത്തെ സ്വീകരിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും എത്തിയിരുന്നു.

ഗുജറാത്തിൽ നിന്നുള്ള കുമാറിന് രാഷ്ട്രീയ അഭയം നൽകണമെന്ന അപേക്ഷ അധികൃതർ നിഷേധിച്ചതിനെ തുടർന്ന് മെക്സിക്കോ ഒറ്റെറോ ഐ സി ഇ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയ അജയ് കുമാർ ജൂലായ് 8 മുതൽ നിരാഹാര സമരം ആരംഭിച്ചു.

നിരാഹാരം ആരംഭിച്ചതിന് ശേഷം ഏകദേശം 50 പൗണ്ട് (23 സഴ ) തൂക്കം നഷ്ടപ്പെട്ട കുമാറിന്റെ ജീവന് ഭീഷണി നേരിട്ടപ്പോൾ അധികൃതർ കുമാറിനെ ബലമായി ആഹാരം നൽകി. മൂക്കിലൂടെ ട്യൂബിട്ട് വയറിനകത്തേക്ക് ആഹാരം ബലമായി പമ്പ് ചെയ്യുകയായിരുന്നു. വളരെ വേദനാജനകമായ പ്രക്രിയയായിരുന്നുവിതെന്ന് അജയ് പറഞ്ഞു. ട്യൂബിലൂടെ ആഹാരം നൽകിയതുകൊണ്ട് 10 പൗണ്ട് തൂക്കം വർദ്ധിച്ചു.

കഴിഞ്ഞ ആഴ്ച ഇമ്മിഗ്രേഷൻ അധികൃതർ കുമാറിന്റെ അറ്റോർണിയുമായി ഉണ്ടാക്കിയ കരാറിനെ തുടർന്നാണ് മോചനം സാധ്യമായത്. ഇന്ത്യയിലേക്ക് മടങ്ങി പോകുന്നതിലും നല്ലത് ഇവിടെ നിരാഹാരമനുഷ്ടിച്ച് മരിക്കുകയാണെന്നാണ് കുമാർ പറഞ്ഞത്. ഇന്ത്യയിൽ പീഡനവും, ജീവന് ഭീഷണിയും നേരിട്ടതുകൊണ്ടാണ് രാഷ്ട്രീയ അഭയം വേണമെന്ന് ആവശ്യപ്പെട്ടതെന്നും കുമാർ പറഞ്ഞു. കുമാറിന്റെ വിഷയത്തിൽ തീരുമാനം ഉണ്ടാകുന്നതുവരെ അറ്റോർണി (മനുഷ്യാവകാശ)യുടെ കൂടെ താമസിക്കുമെന്ന് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP