Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ന്യൂയോർക്കിൽ ഹിന്ദു പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോൺഗ്രസ് വുമൺ

ന്യൂയോർക്കിൽ ഹിന്ദു പുരോഹിതൻ ആക്രമിക്കപ്പെട്ട സംഭവം. നീതി ലഭിക്കണമെന്ന് കോൺഗ്രസ് വുമൺ

പി.പി. ചെറിയാൻ

ന്യൂയോർക്ക് : ന്യൂയോർക്ക് ഫ്ളോറൽ പാർക്കിൽ ജൂലായ് 18 വ്യാഴാഴ്ച നടക്കാനിറങ്ങിയ ഹിന്ദു പുരോഹിതൻ സ്വാമി ഹരീ് ചന്ദർ പുരി(62) ക്രൂരമായി ആക്രമിക്കപ്പെട്ട കേസ്സിൽ നീതി നിർവഹിക്കപ്പെടണമെന്ന് ന്യൂയോർക്ക് ഡമോക്രാറ്റിക് പ്രതിനിധി ഗ്രേയ്സ് മെംഗ് ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തോടു ചേർന്നു നിന്ന് അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രതിനിധി പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ആശുപത്രിയിൽ കഴിയുന്ന സ്വാമിക്ക് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കാൻ കഴിയട്ടെ എന്നും ഗ്രേയ്സ് ആശംസിച്ചു.

ഇതു ഞങ്ങൾ താസിക്കുന്ന പരിസരമാണ് എന്നാക്രോശിച്ചുകൊണ്ടായിരുന്നു നടന്നു പോകുകയായിരുന്ന സ്വാമിയെ പുറകിൽ നിന്നും ഇയ്യാൾ ആക്രമിച്ചത്. സ്വാമിയെ ആക്രമിച്ച പ്രതിയെ സെർജിയൊ ഗോവിയായെ(52) പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.കൈയിലുണ്ടായിരുന്ന വാക്കിങ്ങ് സ്റ്റിക്ക് തട്ടികളഞ്ഞാണ് ഇയ്യാൾക്കെതിരെ മർദനം ആരംഭിച്ചത്. ദേഹത്തും, മുഖത്തും കാര്യമായ പരിക്കേറ്റ സ്വാമിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ സംഭവത്തിൽ കൊയലേഷൻ ഓഫ് പ്രോഗ്രസ്സീവ് ഹിന്ദു സംഘടന പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരെ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും, വർദ്ധിച്ചുവരുന്ന ഇത്തരം അക്രമങ്ങൾ അമർച്ച ചെയ്യുന്നതിന് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP