Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ എയർലൈൻസ് കാറ്ററിങ് ജീവനക്കാർ സമരത്തിൽ ; 58 പേരെ അറസ്റ്റ് ചെയ്തു

അമേരിക്കൻ എയർലൈൻസ് കാറ്ററിങ് ജീവനക്കാർ സമരത്തിൽ ; 58 പേരെ അറസ്റ്റ് ചെയ്തു

പി പി ചെറിയാൻ

ഡാലസ്: അമേരിക്കൻ എയർലൈൻസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രവേശന കവാടം തടയുന്നതിന് ശ്രമിച്ച സമരക്കാരിൽ 58 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.അമേരിക്കൻ എയർലൈൻസ് കാറ്ററിങ് വിഭാഗത്തിലെ ജോലിക്കാരാണ് ഓഗസ്റ്റ് 13 ചൊവ്വാഴ്ച ഡാലസ് ഫോർട്ട്വർത്തിലെ ആസ്ഥാന കേന്ദ്രത്തിനു മുമ്പിൽ ധർണയും പിക്കറ്റിങ്ങും നടത്തിയത്.

അമേരിക്കയുടെ വിവിധ നഗരങ്ങളിൽ നിന്നുള്ള ജീവനക്കാർ ഡാലസിലെ സമരത്തിൽ പങ്കെടുക്കുവാൻ എത്തി ചേർന്നിരുന്നു. മണിക്കൂറിനു പത്ത് ഡോളറിനു താഴെ ശമ്പളം വാങ്ങുന്നവരാണ്. ശമ്പള വർധന ആവശ്യപ്പെട്ടു സമര രംഗത്തെത്തിയിരിക്കുന്നത്.സമരത്തിൽ പങ്കെടുക്കുന്നവർക്ക് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനു മത്സരിക്കുന്ന ബെർണി സാന്റേഴ്സ്, കമല ഹാരിസ് എന്നിവർ പിന്തുണ പ്രഖ്യാപിച്ചു.

സമരത്തിൽ പങ്കെടുക്കുന്നവർ ഉച്ചയോടെ ടെർമിനൽ ഡി യിൽ എത്തിയാണ് പിക്കറ്റിങ് ആരംഭിച്ചത്. ജീവനക്കാരുടെ ആവശ്യം മനസ്സിലാക്കുന്നു എന്നും, ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കാവുന്നതാണെന്നും അമേരിക്കൻ എയർ ലൈൻസ് അധികൃതർ പറഞ്ഞു. സമരം ചെയ്തു വഴി തടഞ്ഞുവെന്ന കുറ്റത്തിന് സമരക്കാർക്ക് 274 ഡോളർ വീതം പിഴ വിധിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP