Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബേബി സിറ്റർക്കൊപ്പം രാത്രി ചെലവഴിച്ച നാലു വയസുകാരൻ വെടിയേറ്റു മരിച്ചു; ജന്മദിനം ആഘോഷിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് മകന്റെ ചേതനയറ്റ ശരീരം

ബേബി സിറ്റർക്കൊപ്പം രാത്രി ചെലവഴിച്ച നാലു വയസുകാരൻ വെടിയേറ്റു മരിച്ചു; ജന്മദിനം ആഘോഷിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് മകന്റെ  ചേതനയറ്റ ശരീരം

ടെക്‌സാസ്: ബേബി സിറ്ററെ മകനെ ഏൽപ്പിച്ച് രാത്രി ജന്മദിനം ആഘോഷിക്കാൻ പോയ അമ്മ തിരിച്ചെത്തിയപ്പോൾ കണ്ടത് മകന്റെ  ചേതനയറ്റ ശരീരം. നോർത്ത് ഹാരീസ് കൗണ്ടിയിലുള്ള 1900 ഇംപീരിയൽ സ്റ്റോൺ ഡ്രൈവ് മേഖലയിലാണ് ബേബി സിറ്റർക്കൊപ്പം രാത്രി ചെലവഴിച്ച നാലുവയസുകാരൻ വെടിയേറ്റു മരിച്ചത്. കുട്ടിക്ക് വെടിയേറ്റത് എങ്ങനെയെന്ന് വ്യക്തമാകാത്തതിനെ തുടർന്ന് പൊലീസ് ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. അതേസമയം നിറതോക്ക് കൈയിൽ കിട്ടിയ കുട്ടി അബദ്ധത്തിൽ വെടിപൊട്ടി മരിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

ഞായറാഴ്ച രാവിലെയാണ് കുട്ടി വെടിയേറ്റു മരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ശനിയാഴ്ച രാത്രി കുട്ടിയെ ബേബി സിറ്ററെ ഏൽപ്പിച്ചാണ് അമ്മ ആഷ്‌ലി ബീൽ തന്റെ പിറന്നാൾ ആഘോഷിക്കാൻ പോയത്. ഞായറാഴ്ച രാവിലെ കുട്ടിക്ക് വെടിയേറ്റു എന്ന സന്ദേശം ലഭിച്ച എമർജൻസി മെഡിക്കൽ സർവീസ് എത്തുമ്പോൾ കുട്ടിക്ക് ശ്വാസം നിലച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ തോക്ക് ആരുടേതാണെന്നോ എങ്ങനെയാണ് വെടി പൊട്ടിയതെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല.

കുട്ടിയുടെ അമ്മയുടെ ദീർഘകാല സുഹൃത്താണ് ബേബി സിറ്റർ ആയിരുന്നെന്ന് അയൽവാസികൾ മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ മരണം അയൽവാസികളെ അമ്പരപ്പിക്കുകയും ചെയ്തു. കുട്ടിയുടെ സമീപമുണ്ടായിരുന്ന സ്ത്രീയെ ചോദ്യം ചെയ്യലിനായി പൊലീസ് കൊണ്ടുപോകും വഴി അവർ പല തവണ തലചുറ്റി വീണതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ആരേയും പ്രതിചേർത്ത് പൊലീസ് കുറ്റപത്രം തയാറാക്കിയിട്ടില്ല. കേസ് അന്വേഷണം പുരോഗമിച്ചാൽ മാത്രമേ കേസ് ചാർജ് ചെയ്യുകയുള്ളൂ എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഹാരീസ് കൗണ്ടിയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇതു രണ്ടാം തവണയാണ് വെടിപൊട്ടി കുട്ടി മരിക്കുന്നത്. നോർത്ത് വെസ്റ്റ് ഹാരീസ് കൗണ്ടിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ഇതേ രീതിയിൽ മൂന്നു വയസുകാരൻ മരിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP