Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിറ്റ്സ്ബർഗിൽ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേർ ഗുരുതരാവസ്ഥയിൽ

പിറ്റ്സ്ബർഗിൽ അമിത മയക്കുമരുന്ന് കഴിച്ച് മൂന്ന് മരണം; നാല് പേർ ഗുരുതരാവസ്ഥയിൽ

പി പി ചെറിയാൻ

പിറ്റ്സ്ബർഗ്: പിറ്റ്സ്ബർഗ് സൗത്ത് സൈഡിലുള്ള അപ്പാർട്ട്മെന്റിൽ അമിതമായി മയക്കുമരുന്ന് കഴിച്ചു മൂന്ന് പേർ മരിക്കുകയും, നാല് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.സെപ്റ്റംബർ 22 ഞായറാഴ്ച രാവിലെയാണ് 911 വിളിച്ചു ആരോ പൊലീസിനെ അറിയിച്ചത്.

പൊലീസ് സംഭവസ്ഥലത്ത് എത്തുമ്പോൾ അപ്പാർട്ട്മെന്റിലെ റൂമിൽ മുന്ന് പേർ മരിച്ചു കിടക്കുന്നതായും നാല് പേർ അബോധാവസ്ഥയിൽ കഴിയുന്നതായും കണ്ടെത്തി. ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരും ഓറഞ്ച് നിറത്തിലുള്ള പേപ്പർ ബാന്റ് റിസ്റ്റിൽ ധരിച്ചിരുന്നുവെന്നും, ഇവർ കഴിച്ചത് ഏത് തരം മയക്കുമരുന്നാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പിറ്റ്സ്ബർഗ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക്ക് സേഫ്റ്റി അധികൃതർ പറഞ്ഞു.

ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന് സമീപം അപകടകരമായ മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.30 നും 50 നും ഇടയിൽപ്രായമുള്ള പുരുഷന്മാരാണ് ഇവരെന്നും, ഒരേ സ്ഥലത്തു നിന്നും, ഒരേ തരത്തിലുള്ള മയക്കുമരുന്ന് കഴിച്ച ശേഷമാണ് എല്ലാവരും അപ്പാർട്ട്മെന്റിൽ എത്തിയിരുന്നതെന്നാണ് പൊലീസിന്റെ പ്രഥമ നിഗമനം.

ഒരു പ്രത്യേക ബാച്ചിലുള്ള അപകടകരമായ മയക്കുമരുന്ന് യാതൊരു കാരണവശാലും കഴിക്കരുതെന്ന് പബ്ലിക്ക് ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരിച്ചവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP