Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഞ്ചു വയസ്സുകാരൻ പൂളിൽ മുങ്ങി മരിച്ചു ഈ വർഷം ഹൂസ്റ്റണിൽ മുങ്ങി മരിച്ച കുട്ടികളുടെ എണ്ണം 19 ആയി

അഞ്ചു വയസ്സുകാരൻ പൂളിൽ മുങ്ങി മരിച്ചു ഈ വർഷം ഹൂസ്റ്റണിൽ മുങ്ങി മരിച്ച കുട്ടികളുടെ എണ്ണം 19 ആയി

പി പി ചെറിയാൻ

ടെക്സാസ് സിറ്റി: ഓട്ടിസം ബാധിച്ച അഞ്ചു വയസ്സുകാരൻ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലെ പൂളിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ അറിയിച്ചത് അമ്മയായിരുന്നു. അഞ്ചു മിനിട്ട് മുമ്പാണ് കാണാതായതെന്നും ഇവർ പറഞ്ഞു. ഉടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ അപ്പാർട്ട്മെന്റിലെ പൂളിൽ കമിഴ്ന്നു കിടക്കുന്ന രീതിയിൽ കുട്ടിയുടെ ശരീരം കണ്ടെത്തി. ഉടനെ കരയ്ക്കെടുത്തു സിപിആർ നൽകി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ തിരോധാനത്തെക്കുറിച്ചും പൂളിൽ എത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി ടെക്സസ് സിറ്റി പൊലീസ് ഡിപ്പാർ!ട്ട്മെന്റ് കോർപൽ അലൻ ബെജെർക്കി പറഞ്ഞു.

ഈ വർഷം ഹൂസ്റ്റണിൽ വെള്ളത്തിൽ മുങ്ങി 19 കുട്ടികൾ മരിച്ചെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അതിശക്തമായ ചൂട് ആരംഭിച്ചതോടെ പൂളിൽ ഇറങ്ങുന്നവരുടെ എണ്ണം വർധിച്ചതും കുട്ടികൾക്കു കൂടുതൽ ശ്രദ്ധ നൽകാത്തുമാണ് മരണ സംഖ്യ ഇത്രയും വർധിക്കാൻ കാരണമെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP