Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒ.സിഐ കാർഡ് പുതുക്കൽ: പുതിയ ഉത്തരവൊന്നുമില്ലെന്നു ഷിക്കാഗോ കോൺസൽ ജനറൽ

ഒ.സിഐ കാർഡ് പുതുക്കൽ: പുതിയ ഉത്തരവൊന്നുമില്ലെന്നു ഷിക്കാഗോ കോൺസൽ ജനറൽ

സ്വന്തം ലേഖകൻ

ഷിക്കാഗോ: ഒ.സിഐ. കാർഡ് പുതുക്കുന്നത് സംബന്ധിച്ച് സർക്കാർ പുതുതായി ഉത്തരവുകൾ ഒന്നും പുറപ്പെടുവിച്ചിട്ടില്ലെന്നു ഷിക്കാഗോയിലെ ഇന്ത്യൻ കോൺസൽ ജനറൽ സുധാകർ ദലേല. പുതുതായി നിർദേശങ്ങളൊന്നും എയർലൈൻസിനു നൽകിയിട്ടുമില്ല. മുൻ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സന്ദർശിച്ച മലയാളി സംഘടനാ നേതാക്കളോട് ദലേല പറഞ്ഞു.

ഫോമാ മുൻ ട്രഷററും ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റുമായ ജോസി കുരിശുങ്കൽ, ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ കണ്ണൂക്കാടൻ, ഫോമാ കണ്വൻഷൻ ചെയർ സണ്ണി വള്ളിക്കളം എന്നിവരാണു കോൺസൽ ജനറലുമായി സംഭാഷണം നടത്തിയത്. ഒ.സിഐ. പുതുക്കുന്നത് സംബന്ധിച്ച് ഉണ്ടായ ആശയക്കുഴപ്പം സബന്ധിച്ചുള്ള നിവേദനം അവർ കോൺസൽ ജനറലിനു നൽകുകയും ചെയ്തു.

ഷിക്കാഗോയിൽ ആർക്കെങ്കിലും യാത്രാ പ്രശ്നം ഉണ്ടായതായി അറിവില്ലെന്നു ദലേല പറഞ്ഞു. എന്തെങ്കിലും പ്രശ്നം വന്നാൽ ഉടൻ കോൺസുലേറ്റുമായി ബന്ധപെടാം. എല്ലാ സഹായവും ചെയ്യാൻ തങ്ങൾ സദാ സന്നദ്ധരാണ്. എങ്കിലും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായ കാര്യം ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഷിക്കാഗോയിൽ ഒ.സിഐ. പുതുക്കാൻ 7 പ്രവർത്തി ദിനങ്ങളിൽ കൂടുതൽ എടുക്കാറില്ല.

അപേക്ഷ പുതുക്കുന്നതിലെ വിഷമതകൾ സംഘം ചൂണ്ടിക്കാട്ടി. അക്കാര്യം പരിശോധിക്കുമെന്നദ്ധേഹം പറഞ്ഞു. ്രൈഡവിങ് ലൈസൻസ് പുതുക്കുന്നതു പോലെയെ ഉള്ളു ഇത്. പ്രായമുള്ളവർക്ക് കാഴ്ച ശരിയോ എന്നു ലൈസൻസിനു ചെല്ലുമ്പോൾ നോക്കാറുണ്ടല്ലൊ.

മലയാളി സമൂഹവുമായുള്ള തന്റെ നല്ല ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണം ആഘോഷത്തിൽ താൻ പങ്കെടൂത്തതും അദ്ദേഹം അനുസ്മരിച്ചു. കോൺസുലേറ്റിൽ വിവിധ പരിപാടികൾക്ക് ക്ഷണിക്കാറുണ്ടെങ്കിലും മലയാളി സമൂഹത്തിൽ നിന്നു കാര്യമായ പ്രതികരണം ഉണ്ടാകാറില്ല ഇത് ഖേദകരമാണ് അദ്ദേഹം പറഞ്ഞു. ഹൃദ്യമായ സ്വീകരണമായിരുന്നു എന്നും തികച്ചും സൗഹാർദ്ദപരമായിരുന്നു സംഭഷണമെന്നും എല്ലാവരും പറഞ്ഞു. കോൺസൽ ജനറലിന്റെ നിലപാടിൽ സംതൃപ്തിയുണ്ട്.

യാത്ര മുടങ്ങിയ ഒറ്റപെട്ട സംഭവങ്ങളെ ഉണ്ടായിട്ടുള്ളൂ എന്നു ബെന്നി വച്ചാച്ചിറ ചൂണ്ടിക്കാട്ടി. അവരിൽ ഒരാളായ സജി പോളുമായി സംസാരിച്ചു. കൗണ്ടറിലിരുന്ന ഒരു ഉദ്യോഗസ്ഥന്റെ വ്യാഖ്യാനം കൊണ്ടാണു യാത്ര മുടങ്ങിയതെന്നു എയർലൈൻസ് അധികൃതർ സമ്മതിക്കുകയും ടിക്കറ്റ് ചാർജ് തിരിച്ചു നൽകാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തതായി സജി പോൾ അറിയിച്ചിട്ടുണ്ട്. മറ്റ് എയർലൈനുകളിലൊന്നും ആർക്കും യാത്ര മുടങ്ങിയതായി അറിവില്ല.

പ്രശ്നം ഒരുപാട് പെരുപ്പിച്ച് കാണിക്കുകയും സമൂഹത്തിൽ ആശങ്ക ഉണ്ടാവുകയും ചെയ്തു. കൃത്യമായ വിവരങ്ങൾ എല്ലാവരോടും ചോദിച്ചു വേണം നാം പ്രതികരിക്കാൻ ബെന്നി വാച്ചാച്ചിറ ചൂണ്ടിക്കാട്ടി. എങ്കിലും ഒ.സിഐ. പുതുക്കേണ്ടതുണ്ടെന്ന അവബോധം സൃഷ്ടിക്കാൻ ഈ പ്രശ്നത്തിനായിട്ടുണ്ട്. പുതുക്കാൻ 65 ഡോളർ ആണു്എല്ലാറ്റിനും കൂടി ചെലവ് വരിക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP