Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

 ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്ക്; എച്ച്-1 ബി വിസയിൽ എഴുപതു ശതമാനവും നേടിയത് ഇന്ത്യക്കാർ

  ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്ക്; എച്ച്-1 ബി വിസയിൽ എഴുപതു ശതമാനവും നേടിയത് ഇന്ത്യക്കാർ

വാഷിങ്ടൺ: ഫീസ് ഉയർത്തിയെങ്കിലും എച്ച്-1 ബി, എൽ-1 വിസകളിൽ സിംഹഭാഗവും ലഭിക്കുന്നത് ഇന്ത്യക്കാർക്കെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡർ റിച്ചാർഡ് വർമ. എച്ച്1 ബി വിസയുടെ 70 ശതമാനവും ഇന്ത്യക്കാർക്കാണ് യുഎസ് സർക്കാർ നൽകുന്നത്. വിസാ ഫീസുകൾ ഉയർത്തിയ നടപടിയിൽ ഇന്ത്യക്കാർക്കുള്ള ആശങ്ക മനസിലാക്കുന്നുവെന്നും ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നും ഹൈദരാബദിൽ നടന്ന ഒരു ചടങ്ങിൽ വർമ വ്യക്തമാക്കി.


യുഎസിലെ യാത്ര, വാണിജ്യ സംരംഭങ്ങളുടെ പ്രധാന ഭാഗമായി ഈ വിസകളെ വിശേഷിപ്പിച്ച യുഎസ് അംബാസിഡർ, വിസയുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായതായും പറഞ്ഞു. 9/11 ഹെൽത്ത് ആൻഡ് കോമ്പൻസേഷൻ ആക്ട് പ്രകാരമാണ് എച്ച് 1 ബി വിസയുടെ ഫീസ് 4000 ഡോളറും എൽ 1 വിസയുടെ ഫീസ് 4500 ഡോളറും ഉയർത്തിയത്. വർദ്ധനവിന്റെ ഫലമായി ഇന്ത്യൻ ഐടി കമ്പനികൾക്ക് ഒരു എച്ച് 1 ബി വിസയ്ക്ക് 8,000 മുതൽ 10,000 വരെ ഡോളർ നൽകേണ്ടിവരുന്നു. നാസ്‌കോമിന്റെ കണക്കു പ്രകാരം ഇന്ത്യൻ സാങ്കേതികവിദ്യാ മേഖലക്ക് ഒരു വർഷം 400 മില്യൺ ഡോളറിന്റെ അധിക ചെലവാണ് ഇത് കാരണം ഉണ്ടാകുന്നത്. ഓരോ ദിവസവും പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളുടെ നാലിലൊരു ഭാഗത്തിനും ഉത്തരവാദി വനനശീകരണവും ഭൂമിയുടെ മോശമായ മാനേജുമെന്റും ആണെന്ന് ചടങ്ങിൽ സംസാരിക്കവെ റിച്ചാർഡ് വർമ പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP