Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷൻ തൽക്കാലം നിർത്തിവയ്ക്കുന്നതായി ട്രംപ്

അമേരിക്കയിലേക്കുള്ള ഇമ്മിഗ്രേഷൻ തൽക്കാലം നിർത്തിവയ്ക്കുന്നതായി ട്രംപ്

പി.പി. ചെറിയാൻ

വാഷിങ്ടൻ ഡിസി: കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായും വ്യാപനം തടയുന്നതിനും അമേരിക്കയിലേക്കുള്ള എല്ലാ ഇമ്മിഗ്രേഷനും താല്ക്കാലികമായി തടഞ്ഞുവയ്ക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏപ്രിൽ 20 തിങ്കളാഴ്ച സൂചന നൽകി.

അദൃശ്യനായ ശത്രു കോവിഡിന്റെ അക്രമണത്തിന്റെ വെളിച്ചത്തിൽ അമേരിക്കൻ പൗരന്മാരുടെ തൊഴിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തേണ്ടത് ഗവൺമെന്റിന്റെ കർത്തവ്യമാണെന്നാണ് എക്സിക്യൂട്ടീവ് ഉത്തരവിറക്കുന്നതിനു കാരണമായി ട്രംപ് ചൂണ്ടികാണിക്കുന്നത്.

ഇമ്മിഗ്രേഷൻ സസ്പെന്റ് ചെയ്യുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ വൈറ്റ് ഹൗസ് തയ്യാറായില്ല. ഹോംലാന്റ് സെക്യൂരിറ്റിയും ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. കോവിഡ് വ്യാപകമായതിനെ തുടർന്ന് ഇമ്മിഗ്രേഷൻ നടപടികളിൽ കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും അഭയാർത്ഥി പ്രവേശനം താൽക്കാലികമായി തടയുകയും ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ വിസ ഓഫീസുകൾ പൂട്ടിയിട്ടിരിക്കുന്നു.

അത്യാവശ്യത്തിനൊഴികെയുള്ള യാത്രകളിലും കർശനനിയന്ത്രണം നിലനിൽക്കുന്നുണ്ട്. പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരായി ഇമ്മിഗ്രന്റ് അഡ്വക്കേറ്റസ് പ്രതികരിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP