Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത ഒർലാൻഡോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക സന്ദർശിക്കുന്നു

ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത ഒർലാൻഡോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക സന്ദർശിക്കുന്നു

ഒർലാൻഡോ:  മലങ്കര ഓർത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രപൊലീത്ത  20, 21 (ശനി, ഞായർ) തീയതികളിൽ  ഒർലാൻഡോ സെന്റ് മേരീസ് ഓർത്തോഡോക്‌സ് ഇടവക സന്ദർശിക്കുന്നു.

 20 ശനിയാഴ്ച വൈകിട്ട് 6ന് ഡോ.അലക്‌സ് അലക്‌സാണ്ടറുടെ ഭവനത്തിൽ നടക്കുന്ന പ്രയർ മീറ്റിങ്ങിലും മാർ യൂലിയോസ് മെത്രപൊലീത്ത പങ്കെടുക്കും.  21 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, തുടർന്ന് വിശുദ്ധ കുർബാനയും അഭിവന്ദ്യ യൂലിയോസ് മെത്രപൊലീത്തയുടെ മുഖ്യകാർമികത്വത്തിൽ നടക്കും. വികാരി ഫാ: ജോൺസൺ പുഞ്ചക്കോണം സഹകാർമികത്വം വഹിക്കും. തുടർന്ന് 11.30ന് നടക്കുന്ന സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനദിനാഘോഷം അഭിവന്ദ്യ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്യും. ഈ വർഷം ഗ്രാജുവേറ്റ് ചെയ്ത വിദ്യാർത്ഥികളെ അനുമോദിച്ചുകൊണ്ട് അധ്യാത്മിക സംഘടനകളുടെ വാർഷികവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ഫാ: ജോൺസൺ പുഞ്ചക്കോണം (വികാരി) 7703109050
St.Marys Orthodox Church
808, 4th tSreet,
Orlando, FL 32824
4075742550

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP