Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവജന കൺവൻഷൻ കൊളംബസിൽ ആവേശകരമായി

യുവജന കൺവൻഷൻ കൊളംബസിൽ ആവേശകരമായി

ഒഹായോ: കൊളംബസ് സീറോ മലബാർ മിഷന്റെ ആഭിമുഖ്യത്തിൽ 14-ന് സംഘടിപ്പിക്കപ്പെട്ട 'ഗ്രെയ്‌സ് ഓഫ് ഡോർ' കൺവൻഷൻ പുത്തൻതലമുറയ്ക്ക് ആവേശകരമായി.

ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയി ആലപ്പാട്ട് യുവജനങ്ങളുമായി ഫോണിൽ സംവദിച്ചു. മിഷൻ ഡയറക്ർ ഫാ. ജോ പാച്ചേരിയിൽ വി. കുർബാനയ്ക്കും, മറ്റ് ശുശ്രൂഷകൾക്കും നേതൃത്വം നൽകി. ബെല്ലാർമിൻ യൂണിവേഴ്‌സിറ്റി ചാപ്ലെയിൻ റവ.ഫാ. ജോൺ പോഴേത്തുപറമ്പിൽ, സെഹിയോൺ മിനിസ്ട്രി യൂത്ത് കോർഡിനേറ്റർ മിസ് ഐനിഷ് ഫിലിപ്പ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. യേശുവാണ് ഏറ്റവും വലിയ വാലന്റൈൻ എന്ന് വാലന്റൈൻസ് ദിനത്തിൽ യുവജനങ്ങൾ പ്രഖ്യാപിച്ചു.

കൊളംബസ് മിഷന്റെ ട്രസ്റ്റിമാരായ ജിൽസൺ ജോസ്, റോയി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളാണ് യുവജന കൺവൻഷൻ ചിട്ടയായി ക്രമീകരിച്ചത്. ഓഗസ്റ്റ് 13 മുതൽ 16 വരെ അട്ടപ്പാടി സെഹിയോൻ ടീം നയിക്കുന്ന 'അഭിഷേകാഗ്നി കൺവൻഷന്' കൊളംബസ് വേദിയാകുകയാണ്. പി.ആർ.ഒ കിരൺ എലുവങ്കിൽ അറിയിച്ചതാണിത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP