Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യോങ്കേഴ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോഫ്രിൻ ജോസ്‌ പ്രസിഡന്റ്, ഷോബി ഐസക്ക് സെക്രട്ടറി, ബിനു ജോസഫ് ട്രഷറർ

യോങ്കേഴ്സ് മലയാളി അസോസിയേഷന് നവ സാരഥികൾ; ജോഫ്രിൻ ജോസ്‌ പ്രസിഡന്റ്, ഷോബി ഐസക്ക് സെക്രട്ടറി, ബിനു ജോസഫ് ട്രഷറർ

ഷോളി കുമ്പിളുവേലി

ന്യയോർക്ക്: യോങ്കേഴ്സ് മലയാളി അസോസിയേഷൻ 201921 വർഷത്തേക്കുള്ള പ്രസിഡന്റായി ജോഫ്രിൻ ജോസിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. ഷോബി ഐസക്ക് സെക്രട്ടറിയായും ബിനു ജോസഫ് ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഫ്രിൻ ജോസ് ഫോമയുടെ മുൻ ജോ.ട്രഷറർ ആയും, ഇന്ത്യൻ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റായും, ചേംബർ ഓഫ് കോമേഴ്സ് ട്രൈസ്റ്റേറ്റ് സെക്രട്ടറിയായും, സാമൂഹിക സാംസ്‌കാരിക രംഗത്ത് തന്റെ വ്യക്തി മുദ്ര പതിപ്പിച്ച നേതാവാണ്.

മറ്റ് ഭാരവാഹികൾ: തോമസ് മാത്യു(വൈസ് പ്രസിഡന്റ്), ടോംസി. തോമസ് (ജോ.സെക്രട്ടറി), സുരേഷ് നായർ(ജോ.ട്രഷറർ) എന്നിവരേയും, കമ്മറ്റി അംഗങ്ങളായി ബെൻ കൊച്ചീക്കാരൻ രാജേഷ് പിള്ള, മാത്യു പി.തോമസ്, ഷൈജു കളത്തിൽ, ബാബുരാജ് പിള്ള, നിഷാദ് ജോയി എന്നിവരേയും തെരഞ്ഞെടുത്തു.എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ എല്ലാവരേയും മുൻ വൈ.എം.എ.യുടെ പ്രസിഡന്റുമാരായി സേവനം ചെയ്തവരാണ്.

ഡയറക്ടർ ബോർഡ് അംഗങ്ങളായി മുൻ പ്രസിഡന്റ് ഷിനു ജോസഫ്, പ്രദീപ് നായർ, മോട്ടി ജോർജ്, എൻ.കെ.സോമൻ, സഞ്ചു കുറുപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.ജനുവരി 12ാം തീയതി ശനിയാഴ്ച വൈകുന്നേരം യോങ്കേഴ്സിലുള്ള മുംബൈ സ്പൈസസ് റെസ്റ്റൊറന്റിൽ കൂടിയ യോഗത്തിൽ സെക്രട്ടറി പ്രദീപ് നായർ അദ്ധ്യക്ഷതയിൽ വഹിച്ചു.

ട്രഷറർ മോട്ടി ജോർജ് വാർഷിക കണക്ക് അവതരിപ്പിച്ചു.ജോഫ്രിൻ ജോസിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികൾക്ക് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി, ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ് എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP