Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് ടാലന്റ് മത്സരം: യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയ്ക്ക് വൻ വിജയം

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഡയോസിസ് ടാലന്റ് മത്സരം: യോങ്കേഴ്സ് സെന്റ് തോമസ് ഇടവകയ്ക്ക് വൻ വിജയം

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: ഒക്ടോബർ 26-നു യോങ്കേഴ്സ് സോണ്ടേഴ്സ് സ്‌കൂളിൽ വച്ചു നടന്ന നോർത്ത് ഈസ്റ്റ് അമേരിക്കൻ ടാലന്റ് മത്സരങ്ങളിൽ യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക മികച്ച വിജയങ്ങൾ കൈവരിച്ചു. ആയിരത്തിൽപ്പരം ആളുകൾ മത്സരങ്ങൾ കാണുന്നതിനായി എത്തിച്ചേർന്നു. 320 പേർ മത്സരങ്ങളിൽ പങ്കെടുത്തു. ഈ ഇടവകയിൽ നിന്നും വിജയിച്ചവരുടെ പേരുകൾ താഴെ ചേർക്കുന്നു.

ഗ്രൂപ്പ് 1 മലയാളം സ്റ്റോറി ടെല്ലിങ് മൂന്നാം സ്ഥാനം: ഇമ്മാനുവേൽ അരുൺ ജോയി.
ഗ്രൂപ്പ് 2 മലയാളം സോളോ സോംഗ് ഒന്നാം സ്ഥാനം: നെവിയ അരുൺ ജോയി.
ഗ്രൂപ്പ് 2 മലയാളം സ്റ്റോറി ടെല്ലിങ് ഒന്നാം സ്ഥാനം:നെവിയ അരുൺ ജോയി.
ഗ്രൂപ്പ് 4 മലയാളം എലക്കൂഷൻ മൂന്നാം സ്ഥാനം: മരിയ ആൻ ജോർജ്.
ഗ്രൂപ്പ് 5 സെൻട്രൽ എക്സാം നാലാം സ്ഥാനം: ആഷർ കല്ലൂർ വർഗീസ്
ഗ്രൂപ്പ് 7 മലയാളം എലക്കൂഷൻ രണ്ടാം സ്ഥാനം: ആകാഷ് മറിയം വർഗീസ്
ഗ്രേഡ് 12 സെൻട്രൽ എക്സാം ഒന്നാം സ്ഥാനം & മാർ മക്കാറിയോസ് മെമോറിയൽ സ്‌കോളർഷിപ്പ് വിന്നർ: ആകാഷ് മറിയം വർഗീസ്.ഓവറോൾ വ്യക്തിഗത ടാലന്റ് ചാമ്പ്യൻ: നെവിയ അരുൺ ജോയ്.

പ്രിൻസിപ്പൽ സോണി വർഗീസ് പങ്കെടുത്ത എല്ലാ കുട്ടികളേയും, വിജയികളേയും, രക്ഷകർത്താക്കളേയും പ്രത്യേകം അഭിനന്ദിച്ചു.മാത്യു ജോർജ് (പി.ആർ.ഒ) അറിയിച്ചതാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP