Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ

കോവിഡ് മഹാമാരിയിലും പ്രത്യാശയുടെ നിറവുമായി സോമർസെറ്റ് ദേവാലയത്തിൽ ക്രിസ്മസ് കരോൾ

സെബാസ്റ്റ്യൻ ആന്റണി

ന്യൂജേഴ്സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂർത്തീകരണവുമായ ലോകരക്ഷകൻ ബെതലഹേമിലെ കാലിത്തൊഴുത്തിൽ ഭൂജാതനായ വാർത്ത അറിയിക്കുവാൻ മാലാഖമാർ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാൻ എല്ലാ വർഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോൾ, കോവിഡിന്റെ മഹാമാരിയിൽ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തൻ പ്രതീക്ഷയോടെ ഈ വർഷവും സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തിൽ ഭക്തിനിർഭരമായി നടത്തപ്പെട്ടു.

വീട് വീടാന്തരം നടത്തി വന്നിരുന്ന ക്രിസ്മസ് കരോൾ കോവിഡ് കാലമായതിനാൽ സി.ഡി.സി നിർദ്ദേശങ്ങൾക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാർഡടിസ്ഥാനത്തിലാണ് ദേവാലയത്തിൽ നടത്തപ്പെട്ടത്.

കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേർക്ക് മാത്രമേ കാരോളിങ്ങിൽ പങ്കെടുക്കാൻ സാധിക്കൂ എന്നതിനാൽ ലൈവ് സ്ട്രീമിങ്ങും ഏർപ്പെടുത്തിയിരുന്നു.

വിവിധ വാർഡുകളുടെ നേതൃത്വത്തിൽ പല സമയങ്ങളിലായി നടത്തിയ കരോളിംഗിൽ അമ്പതിലധികം കുടുംബാംഗങ്ങൾ വീതം ഓരോ കരോളിംഗിലും പങ്കെടുത്തു.

ഇടവക വികാരി ഫാ.ടോണി പുല്ലുകാട്ടിന്റെ ക്രിസ്മസ് സന്ദേശത്തോടെയാണ് കരോളിങ് ആരംഭിച്ചത്. നാം ഇന്ന് നേരിടുന്ന ജീവിത യാതനകളെ പ്രത്യാശയോടും, ആത്മ ധൈര്യത്തോടും കൂടെ അഭിമുഖീകരിക്കുവാൻ ഈ ക്രിസ്മസ്സിൽ യേശുവിന്റെ ആല്മീയാഗമനം നമ്മെ സഹായിക്കട്ടെയെന്നു ആശംസിച്ചു.

സമാധാനത്തിന്റെയും, പ്രത്യാശയുടേയും നക്ഷത്രങ്ങളുദിച്ച ക്രിസ്മസ് കാലത്തിന്റെ ഓർമയുണർത്തി, സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാർത്ത ഉത്ഘോഷിച്ച ക്രിസ്മസ് രാത്രിയുടെ മനോഹാരിത വിളിച്ചോതുന്ന ഗാനങ്ങൾ കരോൾ സംഘം ഇംഗ്ലീഷിലും, മലയാളത്തിലും ആലപിച്ചു. നേറ്റിവിറ്റിയും, ക്രിസ്മസ് പാപ്പയും കരോളിംഗിനെ കൂടുതൽ ആകർഷകമാക്കി.

കോവിഡിന്റെ ദുരിതകാലത്തിനപ്പുറം നല്ല നാളെയുടെ പ്രതീക്ഷകൾ പങ്കുവെച്ചും, പ്രതികൂല കാലഘട്ടം പ്രതീക്ഷയുടെ കാലമാക്കി മാറ്റാംമെന്ന പ്രത്യാശയോടെ, ദുരിതങ്ങളില്ലാത്ത പുതുവർഷം നേർന്നും ഈ വർഷത്തെ ലളിതമായ ക്രിസ്മസ് കാരോളിംഗിന് ഇതോടെ സമാപനമായി.

റോയി മാത്യു (സെന്റ് അൽഫോൻസാ വാർഡ്), സുനിൽ പോൾ (സെന്റ് ആന്റണി വാർഡ്), മാർട്ടിൻ ജോൺസൻ (സെന്റ് ജോർജ് വാർഡ്), ഷൈൻ സ്റ്റീഫൻ (സെന്റ് ജോസഫ് വാർഡ്), പിങ്കു കുര്യൻ (സെന്റ് ജൂഡ് വാർഡ്), സെബാസ്റ്റ്യൻ ആന്റണി (സെന്റ് മേരിസ് വാർഡ്), ബിനോയ് സ്രാമ്പിക്കൽ (സെന്റ് പോൾ വാർഡ്), ശശി തോട്ടത്തിൽ (സെന്റ് തെരേസ ഓഫ് കൽക്കത്ത വാർഡ് ), സോനു അഗസ്റ്റിൻ (സെന്റ് തോമസ് വാർഡ്) എന്നിവരാണ് വാർഡ് പ്രതിനിധികൾ.

ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732)7626744, സെബാസ്റ്റ്യൻ ആന്റണി (ട്രസ്റ്റി) 732-690-3934), മനോജ് പാട്ടത്തിൽ (ട്രസ്റ്റി) (908 )400-2492, ടോണി മാങ്ങൻ (ട്രസ്റ്റി) (347) 721-8076.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP