Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസ് നിലവിൽ വന്നു

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസ് നിലവിൽ വന്നു

സ്വന്തം ലേഖകൻ

വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജേഴ്സി പ്രൊവിൻസിന്റെ ഉത്ഘാടനം ഒക്ടോബർ 17 ശനിയാഴ്ച പകൽ 11 മണിക്ക് പത്തനംതിട്ട ലോക്‌സഭാ മണ്ഢലം എം .പി ആന്റോ ആന്റണി നിർവഹിച്ചു.

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള വിളക്ക് കൊളുത്തി പരിപാടികൾ ആരംഭിച്ചു. സൗത്ത് ജേഴ്സി പ്രൊവിൻസ് ജനറൽ സെക്രട്ടറി ജെയ്‌സൺ കാളിയങ്കര സൗത്ത് ജേഴ്സി ഉത്ഘാടനത്തിൽ സന്നിഹിതാരായവരെ സ്വാഗതം ചെയ്തു

സൗത്ത് ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് . അനീഷ് ജെയിംസ് അദ്ധ്യക്ഷ പ്രസംഗതിൽ പ്രൊവിൻസിന്റെ വരുംകാല പ്രവർത്തങ്ങൾ വിശദീകരിച്ചു. സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്ന പ്രവർത്തനങ്ങളായിരിക്കും നടപ്പാക്കുന്നതെന്നും നിർധനരായ മലയാളികൾക്ക് എന്നും സൗത്ത് ജേഴ്സി പ്രൊവിൻസ് ഒരു കൈത്താങ്ങാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വേൾഡ് മലയാളീ കൗണ്‌സിലിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ച ബഹുമാനപെട്ട പത്തനംതിട്ട ലോകസഭാ എംപി ആന്റോ ആന്റണി സൗത്ത് ജേഴ്സി പ്രൊവിൻസ് ഔദ്യോഗീകമായി ഉത്ഘാടനം ചെയ്തു. സൗത്ത് ജേഴ്സി പ്രൊവിൻസിന്റെ വരുംകാല പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാ ആശംസകളും നേർന്നു.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ സൗത്ത് ജേഴ്സി പ്രൊവിൻസിന്റെ രൂപീകരണത്തിന് ചുക്കാൻ പിടിച്ച അമേരിക്ക റീജിയൻ ഭാരവാഹികളായ സുധീർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളിൽ, ഫിലിപ്പ് മാരേട് എന്നിവരെ അഭിനന്ദിക്കുകയും വേൾഡ് മലയാളി കൗണ്‌സിലിന്റെ തത്വങ്ങൾക്ക് അനുസൃതമായ എല്ലാ പ്രവർത്തനങ്ങൾക്കും സൗത്ത് ജേഴ്സി പ്രൊവിൻസിനു പൂർണ്ണ പിന്തുണയും ആശംകളും അറിയിച്ചു.

WMC അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് . ജോൺസൻ തലച്ചെല്ലൂർ സൗത്ത് ജേഴ്സി പ്രൊവിൻസ് ഭാരവാഹികളെ പരിചയപെടുത്തിയതിനെ തുടർന്ന് അമേരിക്ക റീജിയൻ അഡൈ്വസറി റീജിയൻ ചെയര്മാന് ചാക്കോ കോയിക്കലേത് സത്യവാചകം ചൊല്ലിക്കൊടുത്തു ഭാരവാഹികളായ വിപിൻ കർത്താ ( ചെയർമാൻ), അനീഷ് ജെയിംസ് ( പ്രസിഡന്റ്), നാജ് പുരുഷോത്തമൻ ( വൈസ് ചെയർമാൻ: ), ജോണി കുന്നുംപുറം ( വൈസ് പ്രസിഡന്റ്), ജെയ്‌സൺ കാളിയങ്കര ( ജനറൽ സെക്രട്ടറി ), ജോൺ സാംപ്‌സൺ ( ട്രഷറർ ), നായർ (പൊളിറ്റിക്കൽ സിവിക് ഫോറം ( പ്രസിഡന്റ് ), ഫിലിപ്പ് തോമസ് (പൊളിറ്റിക്കൽ സിവിക് ഫോറം സെക്രട്ടറി ), . സിന്ധു സാംപ്‌സൺ (വനിതാ ഫോറം സെക്രട്ടറി ), നിക്ക് സാംസൺ (യൂത്ത് ഫോറം പ്രസിഡന്റ് ), ജിയ ജെയ്‌സൺ (യൂത്ത് ഫോറം സെക്രട്ടറി ),അഡൈ്വസറി ബോർഡ് ചെയർമാൻ റെജി എബ്രഹാം എന്നിവർ സത്യാ പ്രതിജ്ഞ ചെയ്തു.

അമേരിക്ക റീജിയൻ പ്രസിഡന്റ്, സുധീർ നമ്പ്യാർ, അമേരിക്ക റീജിയൻ ജനറൽ സെക്രട്ടറി .പിന്റോ കണ്ണമ്പള്ളിൽ, അമേരിക്ക റീജിയൻ വൈസ് ചെയർമാൻ .ഫിലിപ്പ് മാരേട്ട്, അമേരിക്ക റീജിയൻ വൈസ് പ്രസിഡന്റ് അഡ്‌മിൻ .എൽദോ പീറ്റർ, അമേരിക്ക റീജിയൻ ട്രഷറർ സിസിൽ ചെറിയാൻ Wmc ഗ്ലോബൽ വൈസ് പ്രസിഡന്റ് . പി.സി മാത്യു, WMC ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, Wmc ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ Dr. വിജയ ലക്ഷ്മി, Wmc ഗ്ലോബൽ അസ്സോസിയേറ്റ് സെക്രട്ടറി .റോണാ തോമസ്, ജർമ്മനി പ്രൊവിൻസ് നിന്നും ജോസ് കുമ്പളവേലി, ഹ്യൂസ്റ്റൺ പ്രൊവിൻസ് ചെയർമാൻ റോയ് മാത്യു, ഹ്യൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്റ് ജോമോൻ ഇടയാടിയിൽ, ഫ്‌ളോറിഡ പ്രൊവിൻസ് പ്രസിഡന്റ് . സോണി കണ്ണോട്ടുതറ, അമേരിക്ക റീജിയൻ വിമൻസ് ഫോറം സെക്രട്ടറി ആലിസ് മാഞ്ചേരി, ഷിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ്,ഷിക്കാഗോ പ്രൊവിൻസ് അഡൈ്വസറി ബോർഡ് മെമ്പർ മാത്തുക്കുട്ടി ആലുംപറമ്പൻ, ഒക്ലഹോമ പ്രൊവിൻസ് ചെയർമാൻ പുന്നൂസ് തോമസ്, DFW പ്രസിഡന്റ്. വർഗീസ് .K വർഗീസ്, അറ്റ്‌ലാന്റ പ്രൊവിൻസിൽ നിന്ന് നിൽ അഗസ്റ്റിൻ,അമേരിക്ക റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ശോശാമ്മ ആൻഡ്രൂസ്, ന്യൂ യോർക്ക് പ്രൊവിൻസിൽ നിന്ന് ഉഷ ജോർജ് എന്നിവർ സൗത്ത് ജേഴ്സി പ്രൊവിൻസിന്റെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു.

ഉമാ ദിനേശിന്റെ ശ്രവ്യ സുന്ദരമായ ഗാനങ്ങളും,ജിയാ ജെയ്‌സൺ,സ്മിന മഹേഷ് എന്നിവരുടെ നൃത്ത്വവും ഉത്ഘാടന ചടങ്ങിന്റെ പ്രത്യേക ആകര്ഷണങ്ങളായിരുന്നു . സൗത്ത് ജേഴ്സി പ്രൊവിൻസ് സെക്രട്ടറി ജെയ്‌സൺ കാളിയങ്കര പരിപാടിയിൽ എംസി ആയിരുന്നു. സൗത്ത് ജേഴ്സി പ്രൊവിൻസ് ട്രെഷറർ ജോൺ സാംസൺ പങ്കെടുത്ത എല്ലവർക്കും നന്ദി അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP