Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

ഡബ്ലിയു എം സി, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നു

ഡബ്ലിയു എം സി, ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നു

 പി പി ചെറിയാൻ

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് മലയാളം ക്ലാസുകൾ ആരംഭിക്കുന്നതായി മലയാള വിഭാഗം ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ്. ജോയി പല്ലാട്ടു മഠം അറിയിച്ചു.

നവംബർ ഒന്നാം തീയതി കേരളപ്പിറവിയോടു കൂടെ പ്രസ്തുത ക്ലാസുകൾ ആരംഭിക്കുന്ന പ്രസ്തുത ക്ലാസുകൾകു ചെയർമാൻ സാം മാത്യു, പ്രസിഡന്റ് വര്ഗീസ് കയ്യാലക്കകം, സെക്രട്ടറി ജോർജ് വര്ഗീസ്, ട്രഷറർ രാജൻ മാത്യു, വൈസ് ചെയർ പേഴ്‌സൺ സുനി ഫിലിപ്പ്, വിമൻസ് ഫോറം ചെയർ ജെയ്‌സി ജോർജ്, വൈസ് പ്രസിഡന്റ് മഹേഷ് പിള്ള, വൈസ് പ്രസിഡന്റ് ജേക്കബ് മാലിക്കറുകയിൽ എന്നിവർ ഉൾപ്പെടുന്ന കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു .ഉത്ഘാടന കർമം റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ് നിർവഹിക്കും.

ലളിതമായ ഭാഷയിൽ തയ്യാറാക്കിയ പാഠപുസ്തകവും മറ്റും സൗജന്യമായി നൽകുന്നതാണ്. പഠിപ്പിക്കുവാൻ ടീച്ചർമാരെയും ആവശ്യമുണ്ടെന്നും ടീച്ചേഴ്‌സിന് സാരമായ പ്രതിഫലം നൽകുമെന്നും പ്രൊഫ്. പല്ലാട്ടു മഠം പറഞ്ഞു. ഡാളസിൽ എട്ടുമുതൽ പതിനഞ്ചു വയസ്സുവരെ വരെ പ്രായമുള്ള കുട്ടികൾകു ക്ലാസുകൾ ഓൺലൈൻ ആയതിനാൽ അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മലയാളം പഠിക്കുവാൻ സാധിക്കുമെന്ന് സംഘാടകർഅറിയിച്ചു.

മലയാളികൾ ഉള്ളേടത്തെല്ലാം മലയാളം എന്ന വേൾഡ് മലയാളി കൗൺസിൽ ദീർഘ വീക്ഷണത്തിനെ താൻ അഭിനന്ദിക്കുന്നതായി ഡി. എഫ്. ഡബ്ല്യൂ പ്രൊവിൻസ് ഫൗണ്ടറും കവിയും ഗ്ലോബൽ വൈസ് പ്രെസിഡന്റും കൂടിയായ ശ്രീ പി. സി. മാത്യു എടുത്തു പറഞ്ഞൂ. ഇത്തരം പ്രവർത്തനങ്ങളാണ് നാം സമൂഹത്തിനു നൽകേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്ലോബൽ ചെയർമാൻ ഡോക്ടർ പി. എ. ഇബ്രാഹിം ഹാജി, പ്രസിഡന്റ് ശ്രീ ഗോപാല പിള്ള, വൈസ് പ്രസിഡന്റ് ശ്രീ ജോൺ മത്തായി, ജനറൽ സെക്രട്ടറി ശ്രീ ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമ്പൻകുടി, വൈസ് ചെയർ പേഴ്‌സൺ ഡോക്ടർ വിജയ ലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധിർ നമ്പിയാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളി, അഡ്‌മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ, ഓര്ഗാനിസാഷയ്‌ന് വൈസ് പ്രസിഡന്റ് ജോൺസൻ തലച്ചെല്ലൂർ, ട്രഷറർ സെസിൽ ചെറിയാൻ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, വൈസ് ചെയർ പേഴ്‌സൺ ശാന്താ പിള്ള, ശോശാമ്മ ആൻഡ്രൂസ്, ആലിസ് മഞ്ചേരി, ബെഡ്സിലി എബി മുതലായ റീജിയണൽ നേതാക്കളും ടോറോണ്ടോ, ന്യൂ യോർക്ക്, സൗത്ത് ജേഴ്സി, മേരി ലാൻഡ്, ഷിക്കാഗോ, അറ്റ്‌ലാന്റ, ഹൂസ്റ്റൺ, ഡാളസ്, നോർത്ത് ടെക്‌സാസ്, ഒക്ലഹോമ, ഫിലാഡൽഫിയ, ഫ്‌ളോറിഡ, ഡി. എഫ്. ഡബ്ല്യൂ., മുതലായ പ്രൊവിൻസുകളും ആശംസകൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്കു
സാം മാത്യു: 972 974 5770
ജോർജ് വര്ഗീസ്: 214 809 5490
പ്രൊഫ: ജോയ് പല്ലാട്ടു മഠം: 972 510 4612

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP