Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് പ്രവർത്തനോദ്ഘാടനം ഒക്ടോബർ 24-ന്

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് പ്രവർത്തനോദ്ഘാടനം ഒക്ടോബർ 24-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ 2020- 22 ദ്വിവർഷ പ്രവർത്തനോദ്ഘാടനവും നവഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങും ഒക്ടോബർ 24-ന് ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തും.

റിട്ട. ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യാതിഥിയായിരിക്കും. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ് സുധീർ നമ്പ്യാർ നിലവിളക്ക് തെളിയിച്ച് പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും.

ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട മാത്തുക്കുട്ടി ആലുംപറമ്പിൽ (ചെയർമാൻ), ബഞ്ചമിൻ തോമസ് (പ്രസിഡന്റ്), സജി കുര്യൻ (വൈസ് പ്രസിഡന്റ്), രഞ്ചൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്), തോമസ് ഡിക്രൂസ് (ജനറൽ സെക്രട്ടറി), കോശി ജോർജ് (ട്രഷറർ), ബീന ജോർജ് (വൈസ് ചെയർപേഴ്സൺ), തോമസ് മാമ്മൻ (വൈസ് ചെയർമാൻ), തോമസ് വർഗീസ് (ചാരിറ്റി ഫോറം ചെയർമാൻ), ഡോ. ആൻ ലൂക്കോസ് (വിമൻസ് ഫോറം ചെയർ), ഫിലിപ്പ് പുത്തൻപുരയിൽ (ബിസിനസ് ഫോറം ചെയർ), ബ്ലസൻ ജോർജ് (യൂത്ത് ഫോറം ചെയർമാൻ) എന്നിവരും അഡൈ്വസറി ബോർഡ് അംഗങ്ങളായ പ്രൊഫ. തമ്പി മാത്യു (ചെയർമാൻ), സാബി കോലത്ത്, മാത്യൂസ് ഏബ്രഹാം, ലിൻസൺ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, വൈസ് പ്രസിഡന്റ് പി.സി മാത്യു, അമേരിക്ക റീജിയൻ ഭാരവാഹികൾ, പ്രോവിൻസ് ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും. കൂടാതെ ഷിക്കാഗോയിലെ കലാപ്രതിഭകളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. സിമി ജെസ്റ്റോ ജോസഫ് എം.സിയായി പരിപാടികൾ നിയന്ത്രിക്കും. ഏവരേയും സമ്മേളനത്തിലേക്ക് സന്തോഷപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
മീറ്റിങ് ഐ.ഡി: 854 9170 6885
പാസ്‌കോഡ്: 771 372

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP