Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഡബ്ല്യുഎംസി അമേരിക്ക റീജിയൻ 'പൗരാവകാശവും ഉത്തരവാദിത്വവും' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു

ഡബ്ല്യുഎംസി അമേരിക്ക റീജിയൻ 'പൗരാവകാശവും ഉത്തരവാദിത്വവും' എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 27 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് (ന്യൂ യോർക്ക് ടൈം ) മലയാളികൾക്കിടയിൽ പൗരാവകാശവും ഉത്തരവാദിത്വ വും എന്ന വിഷയത്തെ കുറിച്ച് അവബോധം ഉണർത്തുന്നതിനും അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ഭാഗഭാക്കാകേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ബോധ്യപെടുത്തുന്നതിനും വേണ്ടി അമേരിക്കൻ രാഷ്ട്രീയ, ഭരണസംവിധാനത്തിൽ പ്രാഗൽഭ്യം തെളിയിച്ചവർ നയിക്കുന്ന പാനൽ ചർച്ച സംഘടിപ്പിക്കുന്നു.

Hon. സെനറ്റർ വിൻഗോപാൽ ( ന്യൂ ജേഴ്സി ), Hon. കൗണ്ടി ജഡ്ജ് കെ പി ജോർജ് (ടെക്‌സാസ് ഫോർട്ട് ബെന്റ് കൗണ്ടി ),Hon. മേയർ സജി ജോർജ് (സണ്ണിവെയിൽ ,ടെക്‌സാസ് ), Hon. ലെജിസ്ലേറ്റീവ് വൈസ് ചെയർ Dr. ആനി പോൾ (റോക്ലാൻഡ് കൗണ്ടി ,ന്യൂ യോർക്ക് ),Hon. കൗൺസിൽ മെമ്പർ ബിജു മാത്യു ( സിറ്റി ഓഫ് കോപ്പേൽ ), Hon. കൗൺസിൽ മെമ്പർ കെൻ മാത്യു (സ്റ്റാഫ്ഫോർഡ് സിറ്റി ), പ്രസിഡന്റ്‌സ് എക്സ്പോർട് കൗൺസിൽ മെമ്പറായ ശ്രി.വിൻസൻ പാലത്തിങ്കൽ എന്നിവരാണ് പാനൽ ചർച്ചയിൽ പങ്കെടുക്കുന്നത്.

ടോം വിരിപ്പൻ (ക്യാൻഡിഡേറ്റ് ,ഹൗസ് ഓഫ് റെപ്രെസെന്ററ്റീവ്‌സ്, ടെക്‌സാസ്), മിസ്സോറി സിറ്റി റണ്ണിങ് മേയർ റോബിൻ ഏലക്കാട്ടു, ആൽഫ്രഡ് ജോൺ (കമ്മീഷണർ എലെക്ട് ഫോര്‌സിത് കൗണ്ടി ,ജോർജിയ) എന്നിവർ പ്രാസംഗികരായിരിക്കും

2020 സെൻസസിൽ പേരുവിവരങ്ങൾ നല്കുകയും ഒരു സമൂഹമെന്ന നിലയിൽ മലയാളികളുടെ അംഗസംഘ്യ ഔദ്യോഗിക രേഖകളിൽ ചേർക്കപ്പെടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം, പാനൽ ചർച്ച ചെയ്യും.
സെൻസസ് പോലുള്ള കണക്കെടുപ്പുകൾ ഗവണ്മെന്റ് തലത്തിൽ ഏതു രീതിയിൽ ഉപയോഗപെടുത്തുന്നു, അത് ഒരു സമൂഹം എന്ന നിലയിൽ മലയാളികളുടെ സാമൂഹിക നിലനിൽപ്പിനെ എങ്ങനെ ബാധിക്കുന്നു, കാലഘട്ടത്തിന്റെ ആവശ്യകത ക്ക് അനുസരിച്ചു എങ്ങനെ സമ്മതിദാനാവകാശം വിനിയോഗിക്കാം, തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധ അഭിപ്രായങ്ങൾ ആരായുകയാണ് ഈ പാനൽ ചർച്ചയുടെ ലക്ഷ്യം .

അമേരിക്കയിൽ എല്ലാ മേഖലകളിലും മലയാളികളുടെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും അമേരിക്കൻ മുഖ്യ ധാര രാഷ്ട്രീയത്തിലേക്ക് നമ്മുടെ യുവ തലമുറ ആകർഷിക്കപ്പെടുകയും മലയാളി സമൂഹമെന്ന നിലയിൽ നമ്മുടെ പ്രാധിനിത്യം മുഖ്യധാരയിൽ എത്തുകയും ചെയ്താൽ മാത്രമേ അർഹമായ പ്രാധാന്യം മലയാളികൾക്ക് അമേരിക്കയിൽ ലഭിക്കുകയുള്ളു. അമേരിക്കൻ പൗരത്വം സ്വീകരിച്ച മലയാളികൾ സെൻസസിൽ പങ്കെടുക്കുക യും അതിലുപരി സമ്മദിദാനവകാശം രേഖപ്പെടുത്തി രാഷ്ട്ര നിർമ്മാണത്തിൽ പങ്കെടുക്കാനുള്ള പ്രചോദനം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ഈ പാനൽ ചർച്ചയിലേക്ക് എല്ലാ മലയാളികളുടെ യും സാന്നിധ്യം WMC അമേരിക്ക റീജിയൻ ഭാരവാഹികളായ ഫിലിപ്പ് തോമസ് (ചെയർമാൻ) ,സുധീർ നമ്പ്യാർ (പ്രസിഡന്റ്) ,പിന്റോ കണ്ണമ്പള്ളിൽ (ജനറൽ സെക്രട്ടറി ) എന്നിവർ സംയുക്ത മായി അഭ്യർത്ഥിച്ചു .

രാഷ്ട്രീയ പ്രമുഖർ പങ്കെടുക്കുന്ന പാനൽ ചർച്ചയിൽ ഗ്ലോബൽ റിപ്പോർട്ടർ ചാനൽ പ്രതിനിധി ശ്രീമതി അനുപമ വെങ്കിടേഷ് ,WMC അറ്റലാന്റ പ്രൊവിൻസ് നിന്നുമുള്ള മാധ്യമ പ്രവർത്തകൻ ശ്രി. അനിൽ അഗസ്റ്റിൻ എന്നനിവർ മോഡറേറ്ററുമാരായിരിക്കും.

WMC അമേരിക്ക റീജിയൻ ഭാരവാഹികളായ സെസിൽ ചെറിയാൻ (ട്രെഷറർ )ഷാനു രാജൻ (അസോസിയേറ്റ് സെക്രട്ടറി ) സാന്താ പിള്ള (വൈസ് ചെയർ) ഫിലിപ്പ് മാരേട്ട് (വൈസ് ചെയർമാൻ ) വികാസ് നെടുമ്പള്ളിൽ (വൈസ് ചെയർമാൻ) എൽദോ പീറ്റർ (വൈസ് പ്രസിഡന്റ് ,അഡ്‌മിൻ )ജോൺസൻ തലച്ചെല്ലൂർ (വൈസ് പ്രസിഡന്റ് ,ഓർഗ് ),ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ് ) ചാക്കോ കോയിക്കലേത് (അഡൈ്വസറി ബോർഡ് ചെയർമാൻ ),എബ്രഹാം ജോൺ (അഡൈ്വസറി ബോർഡ് മെമ്പർ ),നിബു വെള്ളവന്താനം (അഡൈ്വസറി ബോർഡ് മെമ്പർ ),ദീപക് കൈതക്കപ്പുഴ (അഡൈ്വസറി ബോർഡ് മെമ്പർ ),ജോർജ് ഫ്രാൻസിസ് (അഡൈ്വസറി ബോർഡ് മെമ്പർ ) ഏലിയാസ് കുട്ടി പത്രോസ് (അഡൈ്വസറി ബോർഡ് മെമ്പർ ) പ്രമോദ് നായർ (അഡൈ്വസറി ബോർഡ് മെമ്പർ ),വര്ഗീസ് അലക്‌സാണ്ടർ (അഡൈ്വസറി ബോർഡ് മെമ്പർ ),ശോശാമ്മ ആൻഡ്രൂസ് (വിമൻസ് ഫോറം പ്രസിഡന്റ്), ആലിസ് മഞ്ചേരി (വിമൻസ് ഫോറം സെക്രട്ടറി ),മാത്യു തോമസ് (ചാരിറ്റി ഫോറം), റോയ് മാത്യു (ടെക്‌നിക്കൽ സപ്പോർട്ട് ),മാത്യു മുണ്ടക്കൻ(ടെക്‌നിക്കൽ സപ്പോർട്ട്), ബൈജു ചെറിയാൻ (ടെക്‌നിക്കൽ സപ്പോർട്ട്), അലക്‌സ് അലക്‌സാണ്ടർ (ടെക്‌നിക്കൽ സപ്പോർട്ട്),ചെറിയാൻ അലക്‌സാണ്ടർ (റീജിയണൽ NEC )മേരി ഫിലിപ്പ് (റീജിയണൽ NEC) എന്നിവർ ഒരു റീജിയൻ ഒരു WMC എന്ന ഒരേ മനസ്സോടെ ഈ പരിപാടിയുടെ വിജയത്തിലേക്കായി പ്രയക്‌നിച്ചു വരുന്നു.

കാലിക പ്രസക്തിയും രാഷ്ട്രീയ പ്രാധാന്യമുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതു വഴി WMC അമേരിക്ക റീജിയൻ ഭാരവാഹികൾ സമൂഹത്തിനു മാതൃകയാകുകയാണെന്നു പറഞ്ഞ WMC ഗ്ലോബൽ ചെയർമാൻ Dr. പി എ ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റ് ഗോപാലപിള്ള, ജോൺ മത്തായി ( ഗ്ലോബൽ വൈസ് പ്രസിഡന്റ് , അഡ്‌മിൻ ) പി സി മാത്യു ( ഗ്ലോബൽ വൈസ് പ്രസിഡന്റ്, ഓർഗ് ), ഗ്രിഗറി മേടയിൽ( ഗ്ലോബൽ ജനറൽ സെക്രട്ടറി),ശ്രി തോമസ് അമ്പൻകുടി( ഗ്ലോബൽ ട്രെഷറർ) തുടങ്ങിയവർ പരിപാടിക്ക് എല്ലാ ഭാവുകങ്ങളും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP