Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് പ്രൊവിൻസ്: വർഗീസ് പി എബ്രഹാം ചെയർമാൻ, ഈപ്പൻ ജോർജ്ജ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് പ്രൊവിൻസിന്റെ 2020 -2022ലെ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. വരുഗീസ് .പി.അബ്രഹാം ആണ് ചെയർമാൻ, പ്രസിഡന്റായി ഈപ്പൻ ജോർജ്ജിനേയും സെക്രട്ടറിയായിബിജു ചാക്കോയേയും തെരഞ്ഞെടുത്തു. ഉഷാ ജോർജ് (വൈസ് ചെയർപേഴ്‌സൺ), ജെയ്സൺ ജോസഫ് (വൈസ് ചെയർമാൻ), ജെയിൻ ജോർജ്, മേരി ഫിലിപ്പ് (വൈസ് പ്രസിഡന്റ്മാർ) സജി തോമസ് (ജോയിന്റ് സെക്രട്ടറി), അജിത് കുമാർ (ട്രഷറർ), സന്തോഷ് ചെല്ലപ്പൻ(ജോയിന്റ് ട്രഷറർ) ലീലമ്മ അപ്പുകുട്ടൻ(വിമൻസ് ഫോറം ചെയർമാൻ), റിയ അലക്‌സാണ്ടർ(യൂത്ത് കോർഡിനേറ്റർ), ജിമ്മി സ്‌കറിയ (യൂത്ത് കോർഡിനേറ്റർ), ഷാജി എണ്ണശേരിൽ (മീഡിയ / കൾച്ചറൽ ഫോറം ചെയർ ), കോശി . ഓ .തോമസ് (പൊളിറ്റിക്കൽ ഫോറം ചെയർ ), ഉപദേശക സമിതിയിലേക്ക് ചെയർമാനായി വർഗ്ഗീസ് തെക്കേക്കരയേയും അംഗങ്ങളായി ചാക്കോ കൊയ്കലെത്ത്, പോൾ ചുല്ലിയേൽ, തോമസ് മാത്യു, ഗ്രേസ് അലക്‌സാണ്ടർ എന്നിവരെയും തെരെഞ്ഞെടുത്തു

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നന്മക്കും, ക്ഷേമത്തിനും ലക്ഷ്യമിട്ടു കൊണ്ടുള്ള കർമമ പദ്ധതികൾക്കും ജന്മസ്ഥലമായ കേരളത്തിലെ നിർധനർക്കും നിരാലംബർക്കും കൈത്താങ്ങാകുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തന മാർഗ്ഗരേഖയാവും വേൾഡ് മലയാളി കൗൺസിൽ ന്യൂ യോർക്ക് പ്രൊവിൻസ് നടപ്പാക്കുകയെന്ന് ചെയർമാൻ വർഗീസ്. പി. എബ്രഹാം , പ്രഡിഡന്റ് ഈപ്പൻ ജോർജ്ജ് എന്നിവർ പറഞ്ഞു. പുതിയ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് ഭരണസമിതിക്ക് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള, ഗ്ലോബൽ നേതാക്കളായ ടി.പി വിജയൻ, സി.യു മത്തായി, തങ്കമണി അരവിന്ദൻ, എസ്.കെ ചെറിയാൻ, അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടൽ , റീജിയൻ അഡ് ഹോക്ക് കമ്മിറ്റി ചെയർ ഹരി നമ്പൂതിരി , കൺവീനർ ഡോ ഗോപിനാഥൻ നായർ റീജിയൻ വിമൻസ് ഫോറം ചെയർ സിസിലി ജോയി എന്നിവർ ആശംസകൾ നേർന്നു.

സെപ്റ്റംബർ 20ന് 11.30 ന് പുതിയ ഭരണസമിതി യുടെ പ്രവർത്തനോത്ഘാടനം പി വിജയൻ IPS നിർവ്വഹിക്കും. പ്രസിദ്ധ പ്രാസംഗികനും എഴുത്തുത്തുകാരനും ആയ പി സുദർശൻ മുഖ്യാതിഥി ആയിരിക്കും .ജി ശ്രീറാം ,കാഞ്ചന ശ്രീ റാം എന്നിവരുടെ നേതൃത്വത്തിൽ സംഗീത പരിപാടികൾ പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് കൾച്ചറൽ ഫോറം ചെയർ ഷാജി എണ്ണശേരിൽ അറിയിച്ചു. വേൾഡ് മലയാളി കൗൺസിലിന്റെ യൂത്ത് ഫോറം ആഗോള അടിസ്ഥാനത്തിൽ സംഘടിപ്പിച്ചിരിക്കുന്ന വൺ ഫെസ്റ്റ് യൂത്ത് ഫെസ്റ്റിവലിന്റെ വിജയത്തിന് എല്ലാവരുടെയും സഹകരണം സെക്രട്ടറി ബിജു ചാക്കോ അഭ്യർത്ഥിച്ചു. ലോക മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് ആറു റീജിയനുകളിലായി 70 ൽപ്പരം പ്രൊവിൻസുകളാണ് ഉള്ളത് .അമേരിക്ക റീജിയൻ ഭരണസമിതി തെരെഞ്ഞെടുപ്പ് നവംമ്പർ 30 ന് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി റീജിയൻ എലെക്ഷൻ കമ്മീഷണർ രജനീഷ് ബാബു അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP