Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന് നവ നേതൃത്വം; ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കും

വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയന് നവ നേതൃത്വം; ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കും

സ്വന്തം ലേഖകൻ

അമേരിക്കൻ സംഘടനാ ചരിത്രത്തിൽ പുതിയ ഒരധ്യായത്തിനു തുടക്കം കുറിച്ച് കൊണ്ട് അമേരിക്കൻ റീജിയനിൽ വേൾഡ് മലയാളി കൗൺസിലിന്റെ ഇരുവിഭാഗങ്ങളും യോജിച്ചു പ്രവർത്തിക്കുവാൻ സംയുക്തമായി കൂടിയ യോഗത്തിൽ തീരുമാനിച്ചു. വിഭാഗീയതക്കതീതമായി മലയാള ഭാഷയുടെ സംരക്ഷണത്തിനും മലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻതൂക്കം നൽകി ഒരു പുതിയ പ്രവർത്തന ശൈലിയുമായി മുൻപോട്ടു പോകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളയും റീജിയണൽ ചെയർമാൻ പി സി മാത്യുവും യോഗത്തിൽ ഐക്യകണ്‌ഠ്യേന പ്രഖ്യാപിച്ചു.

വേൾഡ് മലയാളി കൗൺസിലിന് പുതിയ ദിശാബോധം നൽകികൊണ്ട് 2020 ഓഗസ്റ്റ് പതിനെട്ടിന് നടന്ന സംയുക്ത സമ്മേളനത്തിൽ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

ഡാളസ് പ്രൊവിൻസിൽ നിന്നും ഫിലിപ്പ് തോമസ് ചെയർമാനായുള്ള റീജിയണൽ എക്സിക്യൂട്ടീവിൽ ന്യൂ ജേഴ്‌സിയിൽ നിന്നും സുധീർ നമ്പ്യാർ പ്രസിഡന്റും, പിന്റ്റോ കണ്ണമ്പള്ളി സെക്രട്ടറിയും നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നും സെസിൽ ചെറിയാൻ സിപിഎ ട്രഷററുമായിരിക്കും.

എൽദോ പീറ്റർ (അഡ്‌മിൻ വി.പി ), ഫിലിപ്പ് മാരേട്ട് (വൈസ് ചെയർമാൻ), വികാസ് നെടുമ്പള്ളിൽ (വൈസ് ചെയർമാൻ), ശാന്താ പിള്ള ( വൈസ് ചെയർ പേഴ്സൺ), ജോൺസൻ തലച്ചെല്ലൂർ (ഓർഗനൈസഷൻ - വൈസ് പ്രസിഡന്റ്), ജോർജ് .കെ .ജോൺ (വൈസ് പ്രസിഡന്റ്), ഷാനു രാജൻ (അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ.

അഡൈ്വസറി ബോർഡ് ചെയർമാനായി ചാക്കോ കോയിക്കലേത്ത് (ന്യൂയോർക്ക്), ബോർഡ് മെമ്പറുമാരായി പി സി മാത്യു (ഡാളസ്), എബ്രഹാം ജോൺ (ഓക്ലാഹോമ), നിബു വെള്ളവന്താനം (ഫ്ളോറിഡ), സോമൻ ജോൺ തോമസ് (ന്യൂ ജേഴ്‌സി), ദീപക് കൈതക്കപ്പുഴ (ഡാളസ്), ജോർജ് ഫ്രാൻസിസ് (ഡാളസ്), എലിയാസ് കുട്ടി പത്രോസ് (ഡാളസ്), .പ്രമോദ് നായർ (ഡാളസ്), വർഗീസ് അലക്സാണ്ടർ (ഡാളസ്) എന്നിവരെ തിരഞ്ഞെടുത്തു.

2021-22 ഇൽ നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ ഇലക്ഷൻ കമ്മീഷണർമാരായി മേരി ഫിലിപ്പ് (ന്യൂ യോർക്ക്), ചെറിയാൻ അലക്സാണ്ടർ (ഡാളസ്) എന്നിവരെ നിയമിച്ചു. ശോശാമ്മ ആൻഡ്രൂസ് (ന്യൂ യോർക്ക്), ബിജു തോമസ്, മാത്യൂസ് പോത്തൻ (ടോറോണ്ടോ), മാത്തുക്കുട്ടി ആലുംപറമ്പിൽ (ഷിക്കാഗോ), മാത്യു തോമസ് (ഫ്ളോറിഡ), വർഗീസ് കെ. വർഗീസ് (ഡാളസ്), ജെറിൻ നീതുക്കാട്ട് (ടോറോണ്ടോ), ജോമോൻ ഇടയാടിയിൽ (ഹൂസ്റ്റൺ), റോയ് മാത്യു (ഹൂസ്റ്റൺ), മാത്യു മുണ്ടക്കൽ (ഹൂസ്റ്റൺ), ഡോ. അനൂപ് പുളിക്കൽ (ഫ്ലോറിഡ), ത്രേസ്യാമ്മ നാടാവള്ളി, പുന്നൂസ് തോമസ് (ഒക്ലഹോമ), തോമസ് വര്ഗീസ് (മെരിലാൻഡ്), ജെയിംസ് കിഴക്കേടത്ത് (ഫിലാഡൽഫിയ) മുതലായവർ വിവിധ ഫോറങ്ങളിൽ പ്രവർത്തിക്കും.

ഒരു റീജിയൻ ഒരു വേൾഡ് മലയാളി കൗൺസിൽ എന്ന ഐക്യ ബോധത്തോടെ സമൂഹത്തിൽ ഒരു ചലനം ഉണ്ടാക്കുക എന്നതാകണം പുതിയ കമ്മിറ്റിയുടെ ലക്ഷ്യം. അതിനുവേണ്ടി ഒത്തൊരുമയോടെ പ്രവർത്തിക്കാൻ ചെയർമാൻ ഫിലിപ്പ് തോമസ് ആഹ്വാനം ചെയ്തു.

സാമൂഹിക പ്രതിബദ്ധതയോടെ പുതുതലമുറയെ മുഖ്യ ധാരയിലേക്ക് എത്തിക്കാൻ ഉതകുന്ന പരിപാടികളായിരിക്കും ഈ കമ്മിറ്റിയുടെ പരിഗണനയിലുഉള്ളതെന്ന് റീജിയണൽ പ്രസിഡന്റ് സുധീർ നംബ്യാരും സെക്രട്ടറി പിന്റ്റോ കണ്ണമ്പള്ളിയും പറഞ്ഞു.

വേൾഡ് മലയാളി കൗൺസിൽ സ്ഥാപിതമായ ആദർശങ്ങൾക്കു കരുത്തുപകരുന്ന പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ പുതിയ ഭരണസമിതിക്ക് ആവട്ടെ എന്ന് വേൾഡ് മലയാളി കൗൺസിൽ സ്ഥാപക നേതാക്കളും രക്ഷാധികാരികളുമായ ഡോ. ജോർജ് ജേക്കബും ജോർജ് ആൻഡ്രൂസും ആശംസകൾ അറിയിച്ചു.

അമേരിക്കൻ റീജിയന്റെ വരുംകാല പ്രവർത്തനങ്ങൾക്ക് ഗ്ലോബൽ ചെയര്മാൻ ഡോ. പി .എ ഇബ്രാഹിം ഹാജി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി, ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ വിജയലക്ഷ്മി, ഗ്ലോബൽ ജനറൽ സെക്രട്ടറി ജോർജ് മേടയിൽ, ഗ്ലോബൽ ട്രഷറർ തോമസ് അറമ്പൻകുടി എന്നിവർ എല്ലാ ഭാവുകങ്ങളും നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP