Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വേൾഡ് മലയാളി കൗൺസിൽ ഫ്‌ളോറിഡ പ്രോവിൻസിന് പുതിയ ഭാരവാഹികൾ; മാത്യൂ തോമസ് ചെയർമാൻ, സോണി കണ്ണോട്ടുതറ പ്രസിഡന്റ്

വേൾഡ് മലയാളി കൗൺസിൽ ഫ്‌ളോറിഡ പ്രോവിൻസിന് പുതിയ ഭാരവാഹികൾ; മാത്യൂ തോമസ് ചെയർമാൻ, സോണി കണ്ണോട്ടുതറ പ്രസിഡന്റ്

ബിനു മാത്യൂ

ഫ്‌ളോറിഡ: വേൾഡ് മലയാളി കൗൺസിൽ ഫ്‌ളോറിഡ പ്രൊവിൻസ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. രണ്ടു വർഷമാണ് പുതിയ സമിതിയുടെ കാലാവധി. 14 അംഗങ്ങൾ ഉള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്.

മാത്യൂ തോമസ് (ചെയർമാൻ), സോണി കണ്ണോട്ടുതറ (പ്രസിഡന്റ്), ബാബു ദേവസ്യ (സെക്രട്ടറി), സ്‌കറിയ കല്ലറയ്ക്കൽ (ട്രഷറാർ), ആലീസ് മഞ്ചേരി (വൈസ് ചെയർ - വുമൺ), നെബു സ്റ്റീഫൻ (വൈസ് ചെയർ), ഡോ. അനൂപ് പുളിക്കൽ വൈസ് പ്രസിഡന്റ് - അഡ്‌മിൻ), സന്തോഷ്. വി. തോമസ് (വൈസ് പ്രസിഡന്റ് - ഓർഗനൈസിങ് ഡവലപ്‌മെന്റ് ), അലക്‌സ് യോഹന്നാൻ (ജോ.സെക്രട്ടറി), റജിമോൻ ആന്റണി (ജോ. ട്രഷറാർ) ഉപദേശക സമിതി അംഗങ്ങളായി സോളമൻ ഡാളസ് (അദ്ധ്യക്ഷൻ), അശോക് മേനോൻ, സജിമോൻ മാത്യൂ, റെജി സെബാസ്റ്റ്യൻ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. പുതിയതായി സ്ഥാനം ഏറ്റെടുത്ത ഭാരവാഹികൾക്ക് അമേരിക്ക റീജിയൻ ചെയർമാൻ പി.സി. മാത്യൂ സത്യപ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

ഡബ്ല്യൂ. എം.സി യു.എസ്.എ റീജിയൻ മുൻ ട്രഷറാറും ഇലക്ഷൻ കമ്മീഷണറുമായ നിബു വെള്ളവന്താനത്തിന് ലഭിച്ച നോമിനേഷനുകളുടെ അടിസ്ഥാനത്തിൽ 2020 - 2022 വർഷത്തെ പുതിയ ഭാരവാഹികളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു.

അമേരിക്ക റീജണൽ ചെയർമാൻ പി.സി. മാത്യൂ, വൈസ് പ്രസിഡന്റ് റോയി മാത്യൂ , ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, ഇലക്ഷൻ കമ്മീഷണർ ചാക്കോ കോയിക്കലേത്ത് എന്നിവരും ഗ്ലോബൽ ഭാരവാഹികളും പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP