Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജേർണലിസം വർക്ഷോപ്പിൽ പുസ്തക പ്രദര്ശനം

ജേർണലിസം വർക്ഷോപ്പിൽ പുസ്തക പ്രദര്ശനം

ഡോ. മാത്യു ജോയിസ്

മാർച്ച് 24-നു ഹൂസ്റ്റണിൽ നടക്കുന്ന ജേർണലിസം വർക് ഷോപ്പിനോട് അനുബന്ധിച്ച് ഇൻഡോഅമേരിക്കൻ ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെടുന്നതിനും അവസരമുണ്ട്.

ഹൂസ്റ്റൺ പ്രസ് ക്ലബും ഇൻഡോഅമേരിക്കൻ പ്രസ് ക്ലബും സഹകരിച്ചു നടത്തുന്ന പഠന ക്ലാസ്സിൽ അനേക വർഷത്തെ അനുഭവപരിചയമുള്ള മീഡിയ പ്രൊഫൊഷ്ണൽസ് മാധ്യമ രംഗത്തെ പുതിയ ട്രെൻഡുകൾ, അവസരങ്ങൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച ചർച്ചകൾ നയിക്കും. ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സാം ഹൂസ്റ്റൺ ടോൾ വെയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തു 3700 വെസ്റ്റ് ചൈസിലുള്ള ABB ബിൽഡിങ് നാലാം നിലയിലാണ് സമ്മേളനം. സൗജന്യ പാർക്കിങ് സൗകര്യവും രജിസ്റ്റർ ചെയ്യന്നവർക് ലഞ്ചും ലഭ്യമാണ്.

ശേഷാദ്രികുമാർ (ഇന്ത്യ ഹെറാൾഡ്), ജവാഹർ മൽഹോത്ര (ഇൻഡോഅമേരിക്കൻ ന്യൂസ്), ഡോക്ടർ ചന്ദ്രാ മിത്തൽ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടർ നിക് നികം (നാനോ ന്യൂസ് നെറ്റ്‌വർക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റൺ) ഡോക്ടർ ഈപ്പൻ ഡാനിയേൽ (യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റൺ) ജോസഫ് പോന്നോലി (ഇവെസ്റ്റിഗേറ്റീവ് ജേര്ണലിസ്‌റ്) ജെയിംസ് ചാക്കോ (സോഷ്യൽ മീഡിയ അനലിസ്റ്റ്), സിറിയക് സ്‌കറിയ (സെൽഫി മീഡിയ), ഡോക്ടർ ബാബു സ്റ്റീഫൻ (ചെയർമാൻ , ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് ),ജിൻസ്‌മോൻ സഖറിയ (ഇൻഡോഅമേരിക്കൻ പ്രസ് ക്ലബ്) ജേക്കബ് (മീഡിയ മിഷൻ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

യുവജനങ്ങളെയും എഴുത്തുകാരെയും പ്രസാധകരെയും, പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP