Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റണിന് പുതിയ നേത്രുത്വം; പൊന്നു പിള്ള ചെയർ പേഴ്‌സൺ, ജെയിംസ് കൂടൽ പ്രസിഡന്റ്

വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റണിന് പുതിയ നേത്രുത്വം; പൊന്നു പിള്ള ചെയർ പേഴ്‌സൺ, ജെയിംസ് കൂടൽ പ്രസിഡന്റ്

സ്റ്റാഫോർഡ്: വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രൊവിൻസ് പുതിയഭാരവാഹികളെ തെരെഞ്ഞെടുത്തു. ശ്രിമതി. പൊന്നുപിള്ള( ചെയർപേഴ്‌സൺ),മാത്യു വൈരവൺ,സുരേഷ്പിള്ള (വൈസ് ചെയർമാൻ),ജെയിംസ് കൂടൽ(പ്രസിഡന്റ്),നൈനാൻ വീട്ടിനാൽ ,ജെയിംസ് ജോസഫ് (വൈസ് പ്രസിഡന്റ്മാർ),ആൻഡ്രൂ ജേക്കബ് (സെക്രട്ടറി ),ജിൻസ് മാത്യു ,മാമ്മൻ ജോർജ് (ജോയിന്റ് സെക്രട്ടറിമാർ ),സണ്ണി ജോസഫ് (ട്രഷറർ) ,തോമസ് സ്റ്റീഫൻ (ജോയിന്റ്ട്രഷറർ) ,അഡ്വൈസറി ബോർഡ് ചെയർമാൻ ജോയ് ചെഞ്ചേരിൽ ,അഡ്വൈസറി ബോർഡ്‌മെമ്പർ ഡോ .ജോർജ്ജ് കാക്കനാടൻ എന്നിവരാണ് പുതിയ ഭാരവാഹികൾ .

ജീവകാരുണ്യക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി ജന്മനാടിന്റെ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിന്റെ ഭാഗമായി പത്തനംതിട്ട കെ.കരുണാകരൻ മെമോറിയൽ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ആംബുലൻസ്‌യൂണിറ്റ് നൽകും .നാടിന്റെ തനിമയും സംസ്‌ക്കാരവും നിലനിർത്തുന്നതിന്‌വേണ്ടി കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും . മലയാളത്തിന്റെ മഹത്വം പുതയതലമുറയ്ക്ക് പകർന്നു നൽകുന്നതിന് ലോക മലയാള സമ്മേളനും സംഘടിപ്പിക്കും. മെയ് ആദ്യവാരം വേൾഡ് മലയാളി ഗ്ലോബൽ കൗൺസിൽ ഭാരവാഹികളെപങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനോൽഘാടനവും കുടുംബ സംഗമവും നടത്തുമെന്നുംപുതിയതായി തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റെ ജെയിംസ് കൂടൽ പറഞ്ഞു.

ഗ്ലോബൽ ചെയർമാൻ ഡോ .പി .എ .ഇബ്രാഹിം ഹാജി, ഗ്ലോബൽ പ്രസിഡന്റെ മാത്യുജേക്കബ് , ഗ്ലോബൽ പ്രോജെക്ട് ചെയർമാൻ ആൻഡ്രൂ പാപ്പച്ചൻ എന്നിവർപുതിയതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരാവാഹികൾക്ക് ആശംസകൾ നേർന്നു.ലോകമലയാളി സമൂഹത്തെ ഒരു കുടക്കീഴിൽ അണിനിരത്തുന്നത്തിനുവേണ്ടി 1995 ജൂലൈ3 ന് ന്യൂ ജേഴ്സി യിൽ തുടക്കും കുറിച്ച വേൾഡ് മലയാളി കൗൺസിലിന് 34രാജ്യങ്ങളിലായി 48 പ്രൊവിൻസുകൾ ഉണ്ട്

പൊന്നുപിള്ള -ചെയർ പേഴ്സൺ
ജെയിംസ് കൂടൽ- പ്രസിഡന്റ്
ആൻഡ്രു ജജേക്കബ്ബ്- സെക്രട്ടറി
സണ്ണി ജോസഫ് - ട്രഷറർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP