Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ഇന്ത്യൻ ജനതയ്ക്ക് സഹായ ഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ഇന്ത്യൻ ജനതയ്ക്ക് സഹായ ഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

സ്വന്തം ലേഖകൻ

ഹൂസ്റ്റൺ : കോവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ഇന്ത്യൻ ജനതയ്ക്ക് സഹായ ഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ. മാതൃരാജ്യത്തിന്റെ ഈ ദുരന്തകാലത്ത് വേൾഡ് മലയാളി കൗൺസിൽ നടത്തി വന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി ഓക്‌സിജൻ കോൺസൺട്രേറ്ററുകളാണ് വിതരണത്തിന് ഒരുങ്ങുന്നത്. മാതൃകാപരമായ ഈ പ്രവർത്തനത്തിന് വലിയ പിന്തുണയാണ് ഇതിനോടകം ലഭിച്ചുകൊണ്ടിരിക്കുന്നത്.

എക്സിക്യൂട്ടീവ് അംഗങ്ങളോടൊപ്പം പ്രസിഡന്റ് തങ്കം അരവിന്ദൻ, ചെയർമാൻ ഹരി നമ്പൂതിരി, ചാരിറ്റി ഫോറം ചെയർമാൻ ശാലു പുന്നൂസ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ, ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, എസ് .കെ. ചെറിയാൻ (വി.പി അമേരിക്ക റീജിയൻ ഇൻചാർജ്ജ്), തോമസ് മൊട്ടയ്ക്കൽ (ന്യൂ ജേഴ്‌സി അഡൈ്വസർ), ജേക്കബ്ബ് കുടശ്ശനാട് (വി.പി അഡ്‌മിൻ), തോമസ് ചെല്ലാത്ത് (ട്രഷറർ) തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയന്റെ കിഴിലുള്ള ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ, കണക്റ്റികട്ട്, ഹ്യൂസ്റ്റൺ, ഡാളസ്, അറ്റ്ലാന്റാ, റിയോ ഗാർഡൻ വാലി, വാഷിങ്ടൺ ഡി സി, ഫ്ലോറിഡ പ്രൊവിൻസുകളുടെ പിന്തുണയോടുകൂടിയാണ് സഹായ പ്രവർത്തനങ്ങൾ നടത്തുന്നത്.

25 ഓക്സിജൻ യൂണിറ്റുകളുടെ വിതരണം കേരളത്തിലേ വേൾഡ് മലയാളി കൗൺസിൽ പ്രൊവിൻസുകളിലൂടെയാണ് വിതരണം ചെയ്യുന്നത്. ട്രാവൻകൂർ പോവിന്‌സിന്റെ നേതൃത്വത്തിൽ നടക്കുന്ന വിതരണം കൊല്ലം ജില്ലാ ജയിലിൽ 19ന് മന്ത്രി ചിഞ്ചു റാണി നിർവ്വഹിക്കും. ജയിൽ ഡിജിപി ഋഷിരാജ് സിങ് മുഖ്യാതിഥി ആയിരിക്കും. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഇന്ത്യ റീജിയൻ ചെയർമാൻ നടക്കൽ ശശി , ഗ്ലോബൽ അഡ്‌മിൻ വൈസ് പ്രസിഡന്റെ സി യു മത്തായി എന്നിവർ നേതൃത്വം നൽകും.

വരും ദിവസങ്ങളിൽ കൂടുതൽ സഹായങ്ങൾ ഇന്ത്യയ്ക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളുടെ ശ്രമങ്ങളിലാണ് വേൾഡ് മലയാളി കൗൺസിൽ പ്രവർത്തകരും ഭാരവാഹികളും.
കേരളത്തിലേ വിവിധ പ്രൊവിൻസുകളിലേക്കുള്ള വിതരണം ഹൈബി ഈഡൻ എംപി കൊച്ചിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു.തിരുകൊച്ചി പ്രോവിന്‌സിന്റെ നേതൃത്വത്തിൽ കൊച്ചി മേഖലയിലെ വിതരണം ടി.ജെ.വിനോദ് എംഎ‍ൽഎയ്ക്ക് കോൺസെൻട്രേറ്റർ കൈമാറി ഹൈബി ഈഡൻ എം പി ഉത്ഘാടനം നിർവ്വഹിച്ചു . കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിന് ഡബ്ല്യുഎംസി അമേരിക്ക മേഖല നൽകിയ പിന്തുണയെ ഇരു നേതാക്കളും അഭിനന്ദിച്ചു. യോഗത്തിൽ തോമസ് മൊട്ടക്കൽ ഗ്ലോബൽ അഡൈ്വസറി അംഗം, പോൾ പാറപ്പള്ളി ഗ്ലോബൽ സെക്രട്ടറി ജനറൽ, സി യു മത്തായി ഗ്ലോബൽ വൈസ് പ്രസിഡന്റ് (അഡ്‌മിൻ)., ശ്രീ. ശിവൻ മദത്തിൽ ഗ്ലോബൽ എൻവയോൺമെന്റ് ആൻഡ് ഹ്യൂമൻ റൈറ്റ്സ് ഫോറം ചെയർമാൻ, ഹെന്റി ഓസ്റ്റിൻ തിരുക്കോച്ചി പ്രൊവിൻസ് പ്രസിഡന്റ്, ജോസഫ് മാത്യു ചെയർമാൻ തിരുക്കോച്ചി, ശ്രീമതി. സലീന മോഹൻ എന്നിവർ പങ്കെടുത്തു.

കോവിഡ് മഹാമാരിയുടെ ദുഷ്‌കരമായ കാലഘട്ടത്തിൽകേരളത്തിനു കൈത്താങ്ങായി ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമേരിക്ക റീജിയൻ നേതാക്കളായ
തങ്കം അരവിന്ദ് പ്രസിഡന്റ്, ഹാരി നമ്പൂതിരി റീജിയൻ ചെയർമാൻ , ബിജു ചാക്കോ ജനറൽ സെക്രട്ടറി, തോമസ് ചേലത്ത് ട്രഷറർ, ജെയിംസ് കൂടൽ ഗ്ലോബൽ ട്രഷറർ, . എസ്.കെ ചെറിയാൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് , ജേക്കബ് കുടശ്ശനാട് റീജിയൻ വൈസ് പ്രസിഡന്റെ അഡ്‌മിൻ , ഷാലു പുന്നൂസ് റീജിയൻ ചാരിറ്റിഫോറം കൺവീനർ ,അമേരിക്ക റീജിയണിലെ പ്രൊവിൻസ് നേതാക്കൾ എന്നിവരെ ഗ്ലോബൽ ചെയർമാൻ ജോണി കുറുവിളയും ഗ്ലോബൽ പ്രസിഡന്റ് ടി. പി വിജയനും അഭിനന്ദിച്ചു . അമേരിക്ക റീജിയന്റെ പ്രവർത്തനം ലോകമലയാളീ സംഘടനകൾക്ക് മാതൃകയാണെന്നും അവർ പറഞ്ഞു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP