Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് സെമിനാർ നടത്തുന്നു

വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസ് സെമിനാർ നടത്തുന്നു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: വേൾഡ് മലയാളി കൗൺസിൽ ഷിക്കാഗോ പ്രോവിൻസിന്റെ ആഭിമുഖ്യത്തിൽ 'Addictions Inflamed by the Pandemic' എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 20-നു ശനിയാഴ്ച വൈകിട്ട് ഏഴു മണിക്ക് (സെൻട്രൽ സമയം യു.എസ്.എ/കാനഡ, ഇന്ത്യൻ സമയം ഫെബ്രുവരി 21 ഞായറാഴ്ച രാവിലെ 6.30) വെർച്വൽ സെമിനാർ നടത്തും.

പകർച്ചവ്യാധി വ്യാപനഫലമായി വ്യക്തികളിൽ രൂപപ്പെടാവുന്ന പെരുമാറ്റ പ്രശ്നങ്ങളെ നിരീക്ഷിച്ചുകൊണ്ട് അവയെ എങ്ങനെ മറികടക്കാം എന്ന വിഷയത്തിൽ പരിചയ സമ്പന്നരായ വിദഗ്ദ്ധർ ക്ലാസുകൾ എടുത്ത് സംശയങ്ങൾക്ക് മറുപടി നൽകും. ലൈഫ് ചലഞ്ച് ഇന്റർനാഷണൽ സ്ഥാപകൻ ബിനുഷ് ജെ. മാത്യു സെമിനാർ നയിക്കും. വിക്ടിംസ് അഡ്വക്കേറ്റ് മോനിക്ക സൂക്കസ്, ലൗലി വർഗീസ് എന്നിവർ അതിഥി പ്രഭാഷകരായിരിക്കും. ആൻ ലൂക്കോസ് മോഡറേറ്ററായി പ്രവർത്തിക്കുന്ന സെമിനാറിൽ സാബി കോലത്ത്, സാറാ ഗബ്രിയേൽ എന്നിവർ കോർഡിനേറ്റർമാരായിരിക്കും.

മാത്തുക്കുട്ടി ആലുംപറമ്പിൽ (ചെയർമാൻ), ബഞ്ചമിൻ തോമസ് (പ്രസിഡന്റ്), തോമസ് ഡിക്രൂസ് (ജനറൽ സെക്രട്ടറി), കോശി ജോർജ് (ട്രഷറർ), ബീനാ ജോർജ് (വൈസ് ചെയർ), തോമസ് മാമ്മൻ (വൈസ് ചെയർമാൻ), സജി കുര്യൻ (വൈസ് പ്രസിഡന്റ്, അഡ്‌മിൻ), രഞ്ജൻ ഏബ്രഹാം (വൈസ് പ്രസിഡന്റ്), തോമസ് വർഗീസ് (ചാരിറ്റി ഫോറം ചെയർമാൻ), ആൻ ലൂക്കോസ് (വിമൻസ് ഫോറം ചെയർ), ബ്ലസൻ അലക്സാണ്ടർ (യൂത്ത് ഫോറം ചെയർമാൻ), ഫിലിപ്പ് പുത്തൻപുരയിൽ (ബിസിനസ് ഫോറം ചെയർമാൻ), അഡൈ്വസറി ബോർഡ് അംഗങ്ങൾ: പ്രൊഫ. തമ്പി മാത്യു (ചെയർമാൻ), സാബി കോലത്ത്, മാത്യൂസ് ഏബ്രഹാം, ലിൻസൺ കൈതമല, അഭിലാഷ് നെല്ലാമറ്റം, സാറാ ഗബ്രിയേൽ എന്നിവർ ഷിക്കാഗോ പ്രോവിൻസിന് നേതൃത്വം നൽകുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന വേൾഡ് മലയാളി കൗൺസിലിന്റെ അമേരിക്ക റീജിയനിൽ വിവിധ സംസ്ഥാനങ്ങളിലായി പതിനഞ്ച് പ്രോവിൻസുകൾ പ്രവർത്തിച്ചുവരുന്നു. സെമിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
സൂം മീറ്റിങ് ഐഡി: 815 7113 9939
പാസ്‌കോഡ്: 446132.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP