Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202109Tuesday

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡിസി പ്രൊവിൻസ് ക്രിസ്മസ്, ന്യൂ ഇയർ ആഘോഷിച്ചു

സ്വന്തം ലേഖകൻ

മേരിക്കൻ റീജിയൻ വേൾഡ് മലയാളി കൗൺസിൽ വാഷിങ്ടൺ ഡിസിപ്രൊവിൻസ് ക്രിസ്തുമസ് ആൻഡ് ന്യൂ ഇയർ ആഘോഷം 2021 ജനുവരി 3ഞായറാഴ്ച വിവിധ കലാപരിപാടികളോടെ അതി ഭംഗിയായി അവതരിപ്പിച്ചു.കാതറിൻ ടെന്നിയുടെ പ്രാർത്ഥനാ ഗാനത്തോടെ പ്രോഗ്രാമിന് തുടക്കം കുറിച്ചു.ഡബ്ല്യുഎം സി വാഷിങ്ടൺ ഡിസി പ്രൊവിൻസ് സെക്രട്ടറി ഡോക്ടർമധുസൂദൻ നമ്പ്യാർ അതിഥികളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്തു. കോവിഡ്-19 ബോധവൽക്കരണ ചർച്ച, പുതിയ വെബ്‌സൈറ്റ് പ്രകാശനം, യുവജനപരിപാടി, വിദ്യാഭ്യാസവും ശാക്തീകരണവും, എന്നിങ്ങനെ തുടങ്ങി അനവധിവിഷയങ്ങൾ ഡബ്ല്യുഎം സി ഡിസി പ്രൊവിൻസ് 2020 വിജയകരമായി നടത്തിയവിവരം ഡോക്ടർ മധു നമ്പ്യാർ അറിയിച്ചു.

ഡബ്ല്യുഎം സി തീം സോങ്ങിന് ശേഷം ജനപ്രിയഫോട്ടോഗ്രാഫർ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ ലെൻജി ജേക്കബ് പരിപാടിയുടെ മാസ്റ്റർ ഓഫ് സർമണി ആയിപരിപാടിക്ക് മോദിയും ഊർജ്ജവും പകർന്നു.ഡബ്ല്യുഎം സി വാഷിങ്ടൺ ഡിസി പ്രൊവിൻസ്പ്രസിഡന്റ് മോഹൻ കുമാർ അറുമുഖം തന്റെപ്രസംഗത്തിൽ ചാരിറ്റി പരിപാടികൾ, അംഗത്വ
ശക്തിപ്പെടുത്തൽ, കേരളത്തിന്റെ തനതായ കലാ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ 2021ലെ പദ്ധതികളിൽതുടക്കം കുറിക്കുന്ന തിനെക്കുറിച്ചും സൂചിപ്പിച്ചു.ഡബ്ല്യുഎം സി വാഷിങ്ടൺ ഡിസി പ്രൊവിൻസ് ചെയർമാൻ വിൻസൺപാലതിംഗൽ നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായി. അദ്ദേഹംമുഖ്യഅതിഥിയായി ഡോക്ടർ മാത്യു തോമസിനെ സ്വാഗതം ചെയ്തു.വിശിഷ്ട അതിഥി ഡോക്ടർ മാത്യു തോമസ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ്അഡ്‌മിനിസ്‌ട്രേഷൻ ഏജൻസിയുടെഉപദേഷ്ടാവാണ്. നല്ല ബന്ധങ്ങൾവളർത്തിയെടുക്കുന്നതിന് സാധ്യമായ എല്ലാവഴികളിലൂടെയും കുടുംബമായുംസമൂഹമായും ബന്ധപ്പെടേണ്ടതിന്റെപ്രാധാന്യം അദ്ദേഹത്തിന്റെ വാക്കുകളിൽതെളിഞ്ഞു നിന്നിരുന്നു. ലോകമെമ്പാടുമുള്ളകോവിഡ് -19 മൂലമുണ്ടായ സാമൂഹ്യ ശാസ്ത്ര പരമായ മാറ്റങ്ങൾപൊരുത്തപ്പെടുകയും പ്രതീക്ഷ നഷ്ടപ്പെടാതെ പുതിയ സാധാരണ
ജീവിതം നയിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിന്റെ
സന്ദേശം.

ബാൾട്ടിമോർ ലെ സെന്റ് തോമസ് സിറിയൻഓർത്തഡോക്‌സ് പള്ളിയിലെ വളരെ ബഹുമാനിക്കുന്ന VeryRev. എബ്രഹാം കടവിൽ കോർപിസ്‌കോപോസ്‌ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി. പകർച്ചവ്യാധിമൂലം ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം
ചർച്ചചെയ്തു. സമ്മർദ്ദ കരമായ സമയത്ത്കുടുംബാംഗങ്ങൾക്ക് ക്ഷമയും സമാധാനവും ആവശ്യപ്പെട്ടു.മനസികാരോഗ്യ പ്രതിസന്ധി കുറയ്ക്കുന്നതിന് പരസ്പരംപിന്തുണ നൽകേണ്ടത് അത്യാവശ്യമാണ്. നിത്യജീവനുവേണ്ടി ദൈവത്തിൽ വിശ്വസിക്കാനുംസമാധാനത്തിൽ ജീവിക്കാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

അച്ചന്റെ പ്രസംഗത്തിന് ശേഷം യേശുവിന്റെ നേറ്റിവിറ്റിഎന്നമനോഹരമായ ക്രിസ്മസ് പ്രോഗ്രാം അവതരിപ്പിച്ചു, അത് സംവിധാനം ചെയ്തത്.ലെൻജി ജേക്കബ് ആൻഡ് ജേക്കബ്പൗലോസും ആണ്. ഹോളി ട്രിനിറ്റിസിഎസ്‌ഐ ചർച്ച് വാഷിങ്ടൺ ഡിസിഗായകസംഘം കരോൾ ഗാനം ആലപിച്ചു.തുടർന്ന് ഹിർഷൽ നമ്പ്യാർ ആൻഡ് മാർഷൽനമ്പ്യാർ അവതരിപ്പിച്ച ക്ലാസിക് നിർത്തുംപരിപാടിയുടെ ഒരു പ്രത്യേകതയായിരുന്നു.ന്യൂയോർക്ക് സ്റ്റേറ്റിലെ ആൽബനിയിൽനിന്നും മറിയ സൂസൻ സാമുവേൽ ഒരുമധുര ക്രിസ്തീയ ഗാനം ആലപിച്ചു. രൂപമുഖർജിയുടെബോളിവുഡ് നിർത്തം,

സുഭിക്ഷ പ്രഭാകരന്റെ കീബോർഡ്.ന്യൂയോർക്കിൽ നിന്നുള്ള മലയാള യൂട്യൂബ്‌സീരീസ് കപ്പാസ് ആൻഡ് ക്രോയിസന്റ് ടീംഡബ്ല്യുഎംസി വാഷിങ്ടൺ ഡിസിക്ക് ഒരുചെറിയ ക്രിസ്മസ് സ്‌ക്രിപ്റ്റ് പ്രദർശിപ്പിച്ചു.നിരവധി ഡബ്ല്യു എം സി വാഷിങ്ടൺഡിസി അംഗങ്ങളും അവരുടെ ക്രിസ്മസ് പുതുവത്സര ആശംസകൾ അയച്ചു.ഡബ്ലിയു എം സി അമേരിക്ക റീജിയൻ ചെയർമാൻ ഹരി നമ്പൂതിരി,പ്രസിഡണ്ട് തങ്കം അരവിന്ദ് എന്നിവർ ആശംസകൾ നേർന്നു. സമൂഹത്തിനായി കൂടുതൽ മൂല്യവത്തായ പരിപാടികൾ സംഘടിപ്പിച്ച് ഒരുമിച്ച്വളരുന്നതിന്നിന്റെ പ്രാധാന്യം അവർ പറഞ്ഞു. ന്യൂജേഴ്‌സി പ്രോവിൻസ്ചെയർമാൻ ഡോക്ടർ ഗോപിനാഥൻനായർ ആശംസകൾ നേരുന്നു.നാരായണ മിഷൻ സെന്റർ പ്രസിഡണ്ടും ഡബ്ലിയു എം സി ഡിസിപ്രൊവിൻസ് ജോയിൻ സെക്രട്ടറിയുമായ ജയരാജ് ജയദേവൻ നന്ദി പറഞ്ഞു.ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രൊവിൻസ് വളർച്ചയെ കുറിച്ച് അദ്ദേഹംവിവരിച്ചു. പരിപാടിയുടെ വിജയത്തിനും പ്രൊവിൻസ്‌നും സംഭാവന നൽകിയഎല്ലാവർക്കും വ്യക്തിപരമായി നന്ദി പറഞ്ഞു. പരിപാടിക്കുള്ള സാങ്കേതികസഹായം ഷെർലിനമ്പ്യാർ നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP