Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

വേൾഡ് മലയാളീ കൗൺസിൽ ലോക മലയാളി സമ്മിറ്റ് ഹൂസ്റ്റൺ ഗ്രീൻവേ പ്ലാസയുടെ അഭിമാനമായ ഹിൽട്ടൺ ഡബിൾട്രീയിൽ

വേൾഡ് മലയാളീ കൗൺസിൽ ലോക മലയാളി സമ്മിറ്റ് ഹൂസ്റ്റൺ ഗ്രീൻവേ പ്ലാസയുടെ അഭിമാനമായ ഹിൽട്ടൺ ഡബിൾട്രീയിൽ

ജീമോൻ റാന്നി

ഹ്യൂസ്റ്റൺ: -വേൾഡ് മലയാളീ കൗൺസിൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക മലയാളി സമ്മിറ്റ് 2020 ഹൂസ്റ്റൺ പ്ലാൻഡ് ബിസിനസ് ഡെവലപ്‌മെന്റ് മേഖലയായ ഗ്രീൻവേ പ്ലാസയുടെ അഭിമാനമായ ഹ്യൂസ്റ്റൺ ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച് മെയ് 1 മുതൽ 3 വരെ നടത്തപ്പെടുന്നു . ലോക മലയാളി സമ്മിറ്റിൽ പ്രമുഖ പ്രവാസി സംഘടന നേതാക്കൾ പങ്കെടുക്കുന്ന പ്രവാസി കോൺക്ലേവ് , ഇന്റർ നാഷണൽ ബിസിനസ് മീറ്റ് , സിൽവർ ജൂബിലി സംഗമം ,അമേരിക്ക റീജിയൻ ദ്വിവത്സര കോൺഫ്രൻസ്, സെമിനാറുകൾ ,ശില്പശാലകൾ ,സംവാദം ,അവാർഡ് വിതരണം ,കൾച്ചറൽ പരേഡ് എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .ഇന്ത്യയിൽ നിന്നുള്ള ജനപ്രതിനിധികൾ,സാമുഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ ,മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ ,സിനിമ പ്രവർത്തകർ എന്നിവർ അതിഥി കളായി കോൺഫ്രൻസിൽ പങ്കെടുക്കും .ലോകത്തിന്റ വിവിധ ഭാഗങ്ങളിൽനിന്നും അമേരിക്കയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നും 500ൽപ്പരം പ്രതിനിധികൾ കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്തു പങ്കെടുക്കും .

കോൺഫറൻസിന്റെ വിജയത്തിനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ ചെയർമാനായും അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കുടൽ ജനറൽ കൺവീനറായും ഹൂസ്റ്റൺ പ്രോവിൻസ് പ്രസിഡന്റ് ജോമോൻ ഇടയാടി കൺവീനറായും ഹരി നമ്പൂതിരി ചീഫ് കോർഡിനേറ്ററായും സ്വാഗതസംഘം രൂപീകരിച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മൊട്ടക്കൽ , അമേരിക്ക റീജിയൻ ചെയർമാൻ പി സി മാത്യു , അമേരിക്ക റീജിയൻ അഡൈ്വസറി ചെയർ മാൻ ചാക്കോ കോയിക്കലേത്ത് , ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ തങ്കം അരവിന്ദ് എന്നിവർ രക്ഷാധികാരികളായിരിക്കും .

എൽദോ പീറ്റർ , സുധീർ നമ്പ്യാർ കോൺഫ്രൻസ് സെക്രട്ടറി മാരായും ,കോശി ഉമ്മൻ , ജേക്കബ്ബ് കുടശ്ശനാട് എന്നിവർ വൈസ് ചെയർ മാന്മാരായും
ഫിലിപ്പ് മാരേട്ട് , ബാബു ചാക്കോ സൈമൺ വാളച്ചെരിൽ , ഫ്രിക്‌സി മോൻ മൈക്കിൾ,ജോൺ ഉമ്മൻ , റയിനാ റോക്ക് , ആൻഡ്രൂ ജേക്കബ്ബ് , ലക്ഷ്മി പീറ്റർ , ജോൺ ഡബ്ല്യൂ വർഗീസ് , മാത്യു മുണ്ടക്കൽ ,ബാബു മാത്യ , ജെയിംസ് വാരിക്കാട് , പ്രകാശ് ജോസഫ് , അനിൽ അഗസ്റ്റിൻ , പിന്റോ കണ്ണമ്പള്ളി , മോഹൻ കുമാർ ,ഗോപിനാഥൻ , വർഗീസ് .കെ വർഗീസ് , ഈപ്പൻ ജോർജ്ജ് ,റെനി കവലയിൽ ,തോമസ് സ്റ്റീഫൻ ,പൊന്നു പിള്ള ,മാത്യു വൈരമൺ , ജിൻസ് മാത്യു കിഴക്കേതിൽ ,രജനീഷ് ബാബു ,എബി ജോൺ ,സിസിലി ജോയി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവർ പങ്കെടുക്കുന്ന കോൺഫ്രൻസിന് ഏറ്റവും അനുയോജ്യമായ സ്ഥലം തന്നെയാണ് കോൺഫ്രൻസ് കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. അതിഥികൾക്ക് ഏറെ സൗകര്യപ്രദമായ ഹോട്ടലാണ് ഇത്. ഹൂസ്റ്റണിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സ്ഥലങ്ങളായ റിവർ ഓക്‌സ്, മെമോറിയൽ എന്നിവ ഈ ഹോട്ടലിനു സമീപമാണ്. മ്യൂസിയം ഓഫ് ഫൈൻ ആർട്സിലെ പ്രദർശനങ്ങൾ, ലൈവ് മ്യൂസിക്, രാത്രി ജീവിതം, ഹ്യൂസ്റ്റൺ ഡൗൺടൗണിലെ സതേൺ-പ്രചോദിത പാചകരീതി എന്നിവയൊക്കെ ഇവിടെ ആസ്വദിക്കാം.

ഹിൽട്ടൺ ഹോട്ടൽ ഹ്യൂസ്റ്റൺ-ഗ്രീൻവേ പ്ലാസയിലെ ഡബിൾട്രീയിൽ താമസിച്ചു പരിസരവും, ആധുനിക സൗകര്യങ്ങളും ടെക്‌സസിന്റെ ഊഷ്മളമായ സ്വാഗതവും ആസ്വദിക്കാൻ അതിഥികൾക്ക് സാധിക്കും. ഇത് ദൂരെനിന്നെത്തുന്നവർക്ക് പുത്തൻഅനുഭവമായിരിക്കും.

ഹോട്ടലിൽനിന്ന് ഡൗൺടൗണിലേക്കും ഗലേരിയയിലേക്കും പ്രവേശിക്കാം. ഷോപ്പിങ്, റെസ്റ്റോറന്റുകൾ, വിനോദ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെ ഗലേരിയയിൽ ലഭിക്കും. ഡൗൺടൗൺ ആകാശത്തിന്റെയും റിവർ ഓക്ക്സിന്റെയും കാഴ്ചകൾ നൽകുന്ന ഫ്‌ളോർ-ടു-സീലിങ് വിൻഡോകൾ ഹോട്ടലിന്റെ പ്രത്യേകതയാണ്. പ്ലഷ് ഫർണിഷിങ്, ഗ്രാനൈറ്റ് വാനിറ്റികളുള്ള ആഡംബര കുളിമുറി എന്നിവ ഉൾപ്പെടുന്നതാണു മുറികൾ. 24-മണിക്കൂർ ആധുനിക ഫിറ്റ്‌നസ് സെന്റർ, ഹീറ്റഡ് ഔട്ട്ഡോർ പൂൾ, ഓൺ-സൈറ്റ് റെസ്റ്റോറന്റുകൾ എന്നിവയും ഇവിടെയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP