Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസ് കേരളപ്പിറവി ആഘോഷിച്ചു

ജോയിച്ചൻ പുതുക്കുളം

ന്യൂജേഴ്സി: 2019 നവംബർ പത്താംതീയതി ഞായറാഴ്‌ച്ച ന്യൂജേഴ്സി എഡിസൺ ഹോട്ടലിൽ വച്ച് വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്സി പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അറുപത്തിമൂന്നാമത് കേരളപ്പിറവി ദിനം ഈവർഷവും വിപുലമായി ആഘോഷിച്ചു . അമേരിക്കയിൽ നീതിനായ മേഖലയിലെ ആദ്യത്തെ മലയാളി ജഡ്ജ് എന്ന അഭിമാനർഹ നേട്ടം കൈവരിച്ച ടെക്സാസ് ഫോർട്ട് ബെഞ്ച് കൗണ്ടി ജഡ്ജ് ജൂലി എ മാത്യു ചടങ്ങിൽ മുഖ്യാഥിതി ആയിരുന്നു.

വൈവിധ്യങ്ങൾക്കു അതീതമായി മലയാള കര ഒന്നാണെന്ന് ഉത്ഘോഷിച്ച് രാജു എബ്രഹാം പാടിയ പ്രാർത്ഥനാഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് ചെയർമാൻ ഗോപിനാഥൻ നായർ പ്രകൃതി ക്ഷോഭത്തിൽപെട്ടുഴലുന്ന കേരളത്തിലേക്ക് നമ്മുടെ സഹായഹസ്തങ്ങൾ നൽകണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു

വേൾഡ് മലയാളീ കൗൺസിൽ സ്ഥാപക നേതാവും അഡൈ്വസറി ബോർഡ് ചെയർമാനുമായ ഡോ.. ജോർജ് ജേക്കബ് തന്റെ ആമുഖ പ്രസംഗത്തിൽ സംഘടനയുടെ ആദ്യത്തെ ചെയർമാനായിരുന്ന ടി.എൻ. ശേഷന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തുകയും കൗൺസിലിന്റെ വളർച്ചയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും ചെയ്തു .

വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി പ്രൊവിൻസിന്റെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കേരളത്തിന്റെ ഖ്യാതി അമേരിക്കയിൽ എത്തിച്ച ജഡ്ജ് ജൂലി എ മാത്യുവിനു അഭിനന്ദനങ്ങളും, ആശംസകളും അറിയിക്കുകയും പ്രശംസ ഫലകം നൽകി ആദരിക്കുകയും ചെയ്തു .പുതിയ തലമുറയിലെ മലയാളീ യുവാക്കളെ ഒരേ വേദിയിൽ അണിനിരത്തുന്നതിനു വേൾഡ് മലയാളി കൗൺസിൽ എവർ റോളിങ്ങ് ബാസ്‌കറ്റ് ബോൾ ടൂർണമെന്റ് സംഘടിപിച്ച യൂത്ത് ഫോറം പ്രസിഡന്റ് ബിനോ മാത്യു, സെക്രട്ടറി ഷൈജു ചെറിയനെയും വേദിയിൽ അനുമോദിച്ചു .എന്നും മലയാള ഭാഷക്കും സംസ്‌കാരത്തിനും മലയാളികളുടെ നേട്ടങ്ങൾക്കും മുൻതൂക്കം കൊടുത്തിട്ടുള്ള വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് വരും കാലങ്ങളിലും സാമൂഹിക പ്രസക്തിയുള്ള പരിപാടികൾക്ക് മുൻതൂക്കം കൊടുത്തു പ്രവർത്തിക്കാൻ ഒരു പ്രവർത്തകൻ എന്ന നിലയിൽ പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പിന്റോ കണ്ണമ്പള്ളി പറഞ്ഞു.

ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് മുട്ടക്കലും ഗ്ലോബൽ വൈസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദനും സംയുക്തമായി മുഖ്യാഥിതി ജഡ്ജ് ജൂലി എ മാത്യുവിനെ സദസ്സിനു പരിചയപ്പെടുത്തി .

പത്താമത്തെ വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറിയ ജൂലി എ മാത്യു എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു തന്റെ നിശ്ചയദാർട്യം കൊണ്ട് ജഡ്ജ് ആയ ആദ്യ ദക്ഷിണേന്ത്യൻ വനിതയാണ് .ജീവിതത്തിലെ ഓരോ പടവും ചവുട്ടി കയറിയതിനെ കുറിച്ച് പ്രചോദനാത്മകമായാ പ്രസംഗം സദസ്സിലെ ഓരോമലയാളിക്കും ഉണർവ് പകരുന്നതായിരുന്നു .വേൾഡ് മലയാളീ കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസിന്റെ കേരളപ്പിറവി ആഘോഷങ്ങൾക്ക് അവർ ഭദ്രദീപം കൊളുത്തി .മലയാളികൾ ഊർജിതമായി ഇലക്ഷനുകളിൽ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവിശ്യകതയെപ്പറ്റിയ സൂചിപ്പിക്കുകയും നാലായിരത്തില്പരം വരുന്ന മലയാളികളുടെ പിന്തുണയോടെ ടെക്സാസ് ഫോർട്ട് ബെന്റ് കൗണ്ടി ജഡ്ജ് ആയി യെന്നുള്ളത് ഒരു മലയാളി എന്ന നിലയിൽ തികച്ചും സന്തോഷം തരുന്നു എന്ന് പറഞ്ഞ ജഡ്ജ് ജൂലി എ മാത്യു മലയാള ഭാഷ പ്രതിജ്ഞ സദസ്സിനു ചൊല്ലിക്കൊടുത്തു .

വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോ. എ വി അനൂപ് , ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള , ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ്.കെ ചെറിയാൻ,ഗ്ലോബൽ ജനറൽ സെക്രട്ടറി സി.യു. മത്തായി , റീജിയണൽ ചെയർമാൻ പി സി മാത്യു , റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടൽ , റീജിയണൽ സെക്രട്ടറി സുധിർ നമ്പ്യാർ , റീജിയണൽ ട്രഷറർ ഫിലിപ്പ് മാരേട്ട്, , ഫോമാ സ്ഥാപക സെക്രട്ടറി അനിയൻ ജോർജ് ,ഐ ഓ സി പ്രസിഡന്റ് ലീല മാരേട്ട് ,ഫോമാ വനിതാ പ്രതിനിധി രേഖ ഫിലിപ്പ് , ഗഅചഖ പ്രസിഡന്റ ജയൻ ജോസഫ്, മഞ്ച് പ്രസിഡന്റ് .ഡോ സുജ ജോസ് , കെ.എച്ച്.എൻ.ജെ പ്രസിഡന്റ് സഞ്ജീവ് കുമാർ ,നാമം മുൻ പ്രസിഡന്റ് മാലിനി നായർ എന്നിവർ ആശംസപ്രസംഗം നടത്തി .

വേൾഡ് മലയാളീ കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ റാഫിൾ നറുക്കെടുപ്പിൽ വിജയികളായ ആൻഡ്രൂ പാപ്പച്ചൻ, ഷീല ശ്രീകുമാർ എന്നിവർക്ക് സമ്മാനം നൽകി .

ഏറ്റവും കൂടുതൽ റാഫിൾ ടിക്കറ്റ് വിതരണം ചെയ്ത വേൾഡ് മലയാളി കൗൺസിൽ റീജിയണൽ ട്രഷറർ ഫിലിപ്പ് മാരേട്ട്,എക്സിക്യൂട്ടീവ് മെമ്പറായ ജിനു അലക്സ് എന്നിവർരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു . ന്യൂ ജേഴ്സി പ്രൊവിൻസ് അഡൈ്വസറി മെമ്പറായ സോമൻ ജോൺ തോമസ് ഡോ. സോഫി വിൽസൺ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

ന്യൂ ജേഴ്സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാടിയ കേരളപ്പിറവി സംഘഗാനവും സഞ്ജന കോലത്ത് ,മീര നായർ ,ദിയ നമ്പ്യാർ എന്നിവർ അവതരിപ്പിച്ച 'കേരളീയം' സംഘനിർത്തം പ്രത്യേക ശ്രദ്ധ ആകർഷിച്ചു .

കൾച്ചറൽ പരിപാടിയിൽ കലാകാരന്മാരെ രാജൻ ചീരൻ മിത്രാസ് സദസ്സിനു പരിചയപ്പെടുത്തി ഡോ. .ഷിറാസ് മിത്രാസ് ,പിന്നണി ഗായകൻ, വില്യംസ് ,ജയശങ്കർ നായർ, ലക്ഷ്മി ശങ്കർ , ജേക്കബ് ജോസഫ് , , എന്നിവർ ഗാനങ്ങൾ ആലപിച്ചു . ജേക്കബ് ജോസഫ് ഡി.ജെ യും  ശോഭ ജേക്കബ് പരിപാടിയിൽ എം.സി യും ആയിരുന്നു. പരിപാടിക്ക് ഡിജിറ്റൽ സപ്പോർട്ട് മിനി ഷൈജു നൽകി. വേൾഡ് മലയാളി കൗൺസിൽ ന്യൂ ജേഴ്സി പ്രൊവിൻസ് സെക്രട്ടറി = വിദ്യ കിഷോർ നന്ദിയും പറഞ്ഞു.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP