Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എൻ.എ.ജി.സി വിഷു ആഘോഷങ്ങൾ ഏപ്രിൽ 28-ന്

എൻ.എ.ജി.സി വിഷു ആഘോഷങ്ങൾ ഏപ്രിൽ 28-ന്

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: നായർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഷിക്കാഗോയുടെ വിഷു ദിനാഘോഷം ഏപ്രിൽ 28-നു ഞായറാഴ്ച രാവിലെ 10.30-മുതൽ പാർക്ക് റിഡ്ജിലുള്ള സെന്റിനിയൽ ആക്ടിവിറ്റി സെന്ററിൽ വച്ചു നടത്തുന്നതാണെന്നു പ്രസിഡന്റ് ടി.എൻ.എസ് കുറുപ്പ് അറിയിച്ചു.

എല്ലാവർഷവും പതിവുപോലെ നടത്തിവരാറുള്ള വിഷുദിനാഘോഷ പരിപാടികൾ രാവിലെ 10.30-ന് ആരംഭിച്ച് വൈകുന്നേരത്തോടുകൂടി സമാപിക്കും. വിഷുക്കണി, വിഷുക്കൈനീട്ടം, വിവിധ കലാപരിപാടികൾ, വിഷു സദ്യ എന്നിവയാണ് പ്രധാന പരിപാടികൾ. ആഘോഷത്തിന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കേരളത്തിന്റെ കാർഷിക സംസ്‌കാരവുമായി ബന്ധപ്പെട്ട് നടത്തുന്ന ഈ മഹോത്സവത്തിൽ പങ്കെടുക്കുവാനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: പ്രസിഡന്റ് ടി.എൻ.എസ് കുറുപ്പ് (630 941 8535), ജയരാജ് നാരായണൻ, സെക്രട്ടറി (847 943 7643), വിജി എസ്. നായർ, ട്രഷറർ (847 827 6227).
സതീശൻ നായർ അറിയിച്ചതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP