Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാളസ് കേരള അസോസിയേഷൻ കോവിഡ് വാക്സീൻ ക്ലിനിക് വിജയകരമായി

ഡാളസ് കേരള അസോസിയേഷൻ കോവിഡ് വാക്സീൻ ക്ലിനിക് വിജയകരമായി

പി.പി. ചെറിയാന്

ഗാർലന്റ് (ഡാളസ്): ഡാലസ് കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി എച്ച്ഇബി ഫാർമസിയുമായി സഹകരിച്ചു . ഏപ്രിൽ 10 ശനിയാഴ്ച രാവിലെ 8 മുതൽ 1 വരെ കേരള അസോസിയേഷൻ കോൺഫ്രൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ച കോവിഡ് വാക്സീൻ ക്ലിനിക് വിജയകരമായി .

ജോൺസൺ ആൻഡ് ജോൺസന്റെ സിംഗിൾ ഡോസ് വാക്സീനാണ് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പതിനെട്ടു വയസ്സിനു മുകളിലുള്ളവർക് .ആദ്യം വരുന്നവരുടെ ക്രമമനുസരിച്ചു വിതരണം. ചെയ്തതെന്നു . അസോസിയേഷൻ ഭാരവാഹികളായ ദാനിയേൽ കുന്നേൽ, പ്രദീപ് നാഗനൂലിൽ എന്നിവർ പറഞ്ഞു .ഐ. വർഗീസ് കോവിഡ് വാക്സിൻ ക്ലിനിക് കോർഡിനേറ്ററായി പ്രവർത്തിച്ചു .

ജോർജ് ജോസഫ് വിലങ്ങോലിൽ ടോമി നെല്ലുവേലിൽ ,ഷിജു അബ്രഹാം ,അനസ്വർ മാംമ്പിള്ളി , ദീപക് നായർ, ഹരിദാസ് തങ്കപ്പൻ, ദീപ സണ്ണി , പി ടി സെബാസ്‌റ്യൻ ,കെ എച്ചു ഹരിദാസ് ,രാജൻ ഐസക്,ബോബൻ കൊടുവത്തു തുടങ്ങിയവർ വളണ്ടിയര്മാരായി പ്രവർത്തിച്ചു . കേരളം അസോസിയേഷനു പാൻണ്ടമിക്കിനിടയിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഇങ്ങനെയൊരു വാക്സിൻ ക്ലിനിക് സംഘടിപ്പിക്കുവാൻ കഴിഞ്ഞതിൽ ചാരിതാർഥ്യമുണ്ടെന്നും , സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും തുടർന്നുള്ള അസോസിയേഷൻ പ്രവർത്തനങ്ങൾക്കു എല്ലാ വിധ സഹകരണവും അഭ്യര്ഥിക്കുന്നതായും അസോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP