Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അധികാരം ഏറ്റെടുത്ത ഉടൻ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള യാത്ര വിലക്കു അവസാനിപ്പിക്കും

അധികാരം ഏറ്റെടുത്ത ഉടൻ മുസ്ലിം രാഷ്ടങ്ങളിൽ നിന്നുള്ള യാത്ര വിലക്കു അവസാനിപ്പിക്കും

പി.പി. ചെറിയാൻ

വാഷിങ്ടൺ:ബൈഡൻ കമല ഹാരിസ് ടീം അധികാരം ഏറ്റെടുത്തു അടുത്ത ദിവസം തന്നെ ചില ഭൂരിപക്ഷ മുസ്ലിം രാഷ്ടങ്ങളിൽ നിന്നും കുടിയേറ്റക്കാർക്കു ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ നിയന്തണം അവസാനിപ്പികുമെന്നു നിയുക്ത പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ചു നിയുക്ത വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്‌ളിൻ അറിയിച്ചു .അതോടൊപ്പം ട്രംപിന്റെ വിവാദപരമായ തീരുമാനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിടുമെന്നും ,പാരീസ് ക്ലൈമറ്റ് എക്കോർഡിൽ പ്രവേശിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു .

കോവിഡ് മഹാമാരിയിൽ സാമ്പത്തികമായി തകർന്ന അവസ്ഥയിൽ നിന്നും രാജ്യത്തെ രക്ഷിച്ചു കൊണ്ടുവരുന്നതിനായി ജോബൈഡൻ തന്റെ പുതിയ സാമ്പത്തിക പാക്കേജുകൾ ഇതിനകം പ്രഖ്യാപിച്ചു. ഇതു പ്രകാരം 139 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് അമേരിക്കയിലെ ജനങ്ങൾക്കായി അദ്ദേഹം പ്രഖ്യാപിച്ചത്.

ഇതിൽ 30 കോടി രൂപയോളം കോവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള ചിലവുകളിലേക്കും മറ്റു പ്രവർത്തനങ്ങളിലേക്കും നീക്കിയിരിപ്പ് നടത്തും. നിരവധിപേർക്ക് കോവിഡ് ബാധിക്കുകയും ജീവിതം തന്നെ തകർന്നടിയുകയും ചെയ്തിട്ടുണ്ട്. അവർക്ക് വേണ്ടിയാണ് 72 ലക്ഷം രൂപ മാറ്റി വയ്ക്കുന്നത്. എന്നാൽ കോവിഡ് അനന്തരം നിരവധി വ്യവസായങ്ങളാണ് പ്രതിസന്ധിയിലായത്. അത്തരം വ്യവസായങ്ങളെ കരകയറ്റാൻ വേണ്ടിയാണ് ശേഷിക്കുന്ന 32 ലക്ഷം കോടി രൂപ ചിലവഴിക്കുക.

രാജ്യത്തിന്റെ ആരോഗ്യ നില വളരെ പരിതാപകരമാണ്. അതിന് വേണ്ടി രാജ്യം ഉയർന്ന് പ്രവർത്തിക്കണമെന്ന് കഴിഞ്ഞ കോവിഡ് കാലഘട്ടം നമ്മെ ഓർമ്മിപ്പിച്ചു. എന്നാൽ ഇപ്പോഴും കോവിഡ് മഹാമാരിയിൽ നിന്നും രാജ്യത്തിന് മോചനമായിട്ടില്ല. സാമ്പത്തിക രംഗത്ത് ഉണ്ടായിരിക്കുന്ന അപചയം ഒരിക്കലും നിയന്ത്രണാധിനമായിരിക്കില്ല. എന്നിരുന്നാലും രാജ്യം ഒത്തുചേർന്ന് സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യുവാൻ ശ്രമിക്കും അദ്ദേഹം കൂട്ടിചേർത്തു.

കോളേജ് ലോൺ അടക്കുന്നതിനു നൽകിയിരുന്ന കാലാവധി നീട്ടികൊടുക്കുന്നതിനും കോവിദഃ മഹാമാരിയിൽ സാംമ്പത്തിക ദുരിതം അനുഭവിക്കുന്നവരെ കുടിയൊഴിപ്പിക്കൽ ഒഴിവാക്കുന്നതിനും അടിയന്തിര നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു ,

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP