Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫിലാഡൽഫിയാ ഇന്ത്യൻ അമേരിക്കൻ കാത്തലിക്‌ അസോസിയേഷൻ താങ്ക്‌സ്‌ ഗിവിങ്‌ ഡേ ആഘോഷിക്കുന്നു

ഫിലാഡൽഫിയാ ഇന്ത്യൻ അമേരിക്കൻ കാത്തലിക്‌ അസോസിയേഷൻ താങ്ക്‌സ്‌ ഗിവിങ്‌ ഡേ ആഘോഷിക്കുന്നു

ഫിലഡൽഫിയ: നവംബറിലെ നാലാമത്തെ വ്യാഴാഴ്‌ച്ച വിളവെടുപ്പിന്റെയും, നന്ദിപ്രകടനത്തിന്റെയും ഉൽസവമായ താങ്ക്‌സ്‌ഗിവിങ്‌ അമേരിക്ക മുഴുവൻ ആഘോഷിക്കുമ്പോൾ അതിനോട്‌ ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ട്‌ ഫിലാഡൽഫിയായിലെ സീറോമലബാർ, സീറോമലങ്കര, ക്‌നാനായ, ലത്തീൻ കത്തോലിക്കരുടെ ഏറ്റവും വലിയ കൂട്ടായ്‌മയായ ഇന്ത്യൻ അമേരിക്കൻ കാത്തലിക്‌ അസോസിയേഷൻ (ഐ. എ. സി. എ.) വിപുലമായ പരിപാടികളോടെ താങ്ക്‌സ്‌ഗിവിങ്‌ ആഘോഷിക്കുന്നു.

 14 ശനിയാഴ്‌ച്ച നാലുമണിമുതൽ സെ. തോമസ്‌ സീറോമലബാർ ഫൊറോനാപള്ളിയുടെ ഓഡിറ്റോറിയത്തിലാണ്‌ ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌. പൊതുസമ്മേളനം, താങ്ക്‌സ്‌ഗിവിങ്‌ ഡിന്നർ, വിവിധ കലാപരിപാടികൾ എന്നിവ?ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും. ഫിലാഡൽഫിയാ അതിരൂപതയുടെ കൾച്ചറൽ മിനിസ്‌ട്രി ഡയറക്ടർ റവ. ഫാ. ബ്രൂസ്‌ ലെവൻഡസ്‌കി തദവസരത്തിൽ അനുഗ്രഹപ്രഭാഷണം നടത്തും. ഏഷ്യാനെറ്റ്‌ യു. എസ്‌. എ. വാർത്താ അവതാരകനും, പ്രമുഖ മാദ്ധ്യമപ്രവർത്തകനുമായ ഡോ. കൃഷ്‌ണാ കിഷോർ, ന}യോർക്ക്‌ റോക്ക്‌ലാൻഡ്‌ കൗണ്ടി നിയമസഭാംഗം ഡോ. ആനി പോൾ, സിനിമാതാരം വിനോദ്‌ ചെംബൻ ജോസ്‌ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത്‌ താങ്ക്‌സ്‌ഗിവിങ്‌ സന്ദേശങ്ങൾ നൽകും.

പരമ്പരാഗത ശൈലിയിൽ തയാറാക്കുന്ന വിഭവസമൃദ്ധമായ താങ്ക്‌സ്‌ഗിവിങ്‌ ഡിന്നർ ആഘോഷങ്ങളുടെ മുഖ്യ ആകർഷണമായിരിക്കും. നാട്ടിൽനിന്നും പുതുതായി അമേരിക്കയിലെത്തി താമസമാക്കിയവർക്ക്‌ അമേരിക്കൻ കൾച്ചറിന്റെ ഭാഗമായുള്ള താങ്ക്‌സ്‌ഗിവിങ്‌ ആഘോഷങ്ങളുടെ പ്രാധാന്യവും, ലക്ഷ്യവും മനസിലാക്കികൊടുക്കുന്നതിനു ഇതു സഹായിക്കും.? വിവിധ കലാപരിപാടികളും ടാലന്റ്‌ ഷോയും ആഘോഷങ്ങളുടെ ഭാഗമായുണ്ടാവും. സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങുന്നവർക്കു മാത്രമായി പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു. ഒരാൾക്ക്‌ പത്തു ഡോളറും, 4 പേരടങ്ങുന്ന ഫാമിലിക്ക്‌ 25 ഡോളറുമാണു രജിസ്‌ട്രേഷൻ ഫീസ്‌.

ഫിലാഡൽഫിയ ഇന്ത്യൻ ലാറ്റിൻ കാത്തലിക്‌ മിഷൻ ഡയറക്ടർ റവ. ഫാ. ഷാജി സിൽവ ഡയറക്ടർ ബോർഡ്‌ ചെയർമാനും, സെന്റ്‌ ജൂഡ്‌ സീറോമലങ്കര ഇടവകവികാരി റവ. ഫാ. സജി മുക്കൂട്ട്‌ വൈസ്‌ ചെയർമാനും, സീറോമലബാർ പള്ളി വികാരി റവ. ഫാ. ജോണിക്കുട്ടി പുലിശേരി, സെ. ജോൺ ന}മാൻ ക്‌നാനായ കാത്തലിക്‌ മിഷൻ ഡയറക്ടർ റവ. ഫാ. മാത| മണക്കാട്ട്‌ എന്നിവർ ബോർഡ്‌ അംഗങ്ങളും, ക്രിസ്റ്റീനാ പയസ്‌ പ്രസിഡന്റും, വിൻസന്റ്‌ ഇമ്മാനുവൽ ജനറൽ സെക്രട്ടറിയും, ചാർലി ചിറയത്ത്‌ ട്രഷററുമായ ഇന്ത്യൻ അമേരിക്കൻ കാത്തലിക്‌ അസോസിയേഷനിൽ വിശാലഫിലാഡൽഫിയാ റീജിയണിൽപ്പെടുന്ന സീറോമലബാർ, സീറോമലങ്കര, ലാറ്റിൻ, ക്‌നാനായ സമുദായങ്ങളിലെ എല്ലാ കുടുംബങ്ങളും അംഗങ്ങളാണ്‌.?

ഐ. എ. സി. എ. യുടെ ഈ വർഷത്തെ പ്രത്യേക കർമ്മപരിപാടിയായ `എംപ്ലോയ്‌മെന്റ്‌ ഹെൽപ്‌' തദവസരത്തിൽ ഉത്‌ഘാടനം ചെയ്യപ്പെടും. തൊഴിലന്വേഷകർക്കും, തൊഴിൽരഹിതരായവർക്കും ജോലി കണ്ടെത്തുന്നതിനുള്ള സഹായങ്ങളും, സാംകേതിക ഉപദേശങ്ങളും, ജോലിദാതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തുന്നതിനുള്ള സൗകര്യങ്ങളും ഐ. എ. സി. എ. ക്രമപ്പെടുത്തികൊടുക്കും. ഈ സേവനം പ്രയോജനപ്പെടുത്തണമെന്നുള്ളവർ അഞ്ചു ഡോളർ ഫീസടച്ച്‌ നിർദ്ദിഷ്ട അപേക്ഷ പൂരിപ്പിച്ചു പേരുകൾ രജിസ്റ്റർ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്‌: റവ. ഫാ. ഷാജി സിൽവ 267 245 0231 FREE, ക്രിസ്റ്റീനാ പയസ്‌ 267 294 5426 FREE, വിൻസന്റ്‌ ഇമ്മാനുവൽ 215 880 3341 FREE, ചാർലി ചിറയത്ത്‌ 215 428 1282 FREE.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP